Asianet News MalayalamAsianet News Malayalam

മഴ ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുക? കൊച്ചി വെള്ളക്കെട്ടിൽ ഹൈക്കോടതി വിമർശനം, 'ജനങ്ങളും കുറ്റക്കാർ'

വെള്ളക്കെട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണവും വേണമെന്ന് പറഞ്ഞ കോടതി, ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്ന് നീക്കം ചെയ്യുന്നതെന്നും ഓർമ്മിപ്പിച്ചു

Kerala HC angry on water logged in kochi heavy rain details
Author
First Published May 29, 2024, 6:36 PM IST | Last Updated May 29, 2024, 6:38 PM IST

കൊച്ചി:  കൊച്ചിയിലെ വെള്ളക്കെട്ടിൽ അധികൃതർക്കും, പൊതുജനങ്ങൾക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി. മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുന്നത് എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ തവണ കാനകൾ ശുചീകരിച്ചത് പോലെ ഇത്തവണയും ഉണ്ടാകുമെന്നാണ്  കരുതിയതെന്നും അതുണ്ടായില്ലെന്നും വിമർശിച്ചു. വെള്ളക്കെട്ടിന്‍റെ കാര്യത്തിൽ ജനങ്ങളെയും കുറ്റപറയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഇന്ന് മാലിന്യങ്ങൾ നീക്കം ചെയ്താൽ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. ജനങ്ങൾ ഇത് പോലെ ചെയ്താൽ എന്ത് ചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു.

കുടിവെള്ളമുപയോ​ഗിച്ച് കാർ കഴുകിയാൽ പിഴ, വേനലിൽ കടുത്ത നടപടിയുമായി ദില്ലി സർക്കാർ

വെള്ളക്കെട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണവും വേണമെന്ന് പറഞ്ഞ കോടതി, ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്ന് നീക്കം ചെയ്യുന്നതെന്നും ഓർമ്മിപ്പിച്ചു. ഇടപ്പള്ളി തോട് ശുചീകരിക്കുന്നതിൽ ഇറിഗേഷൻ വകുപ്പിന്‍റെ വീഴ്ചയാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ഇറിഗേഷൻ വകുപ്പിന് കോടതി നിർദ്ദേശം നൽകി. പി & ടി കോളനിക്കാരെ മാറ്റിപ്പാർപ്പിച്ച ഫ്ലാറ്റുകളുടെ ചോർച്ചയിലും കോടതി വിമർശനം ഉന്നയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios