രണ്ട് മാസം, 1,200 കിലോമീറ്റർ ദൂരം; പാർക്കിൽ നിന്നും നഷ്ടപ്പെട്ട കുടുംബത്തെ കണ്ടെത്താൻ ഒരു പൂച്ച സഞ്ചരിച്ചത്
റെയിന്‍ബോ വ്യോമിംഗിൽ നിന്ന് റോസ്വില്ലെയിലേക്കും കാലിഫോർണിയയിലെ സലിനാസിലേക്കും 1,200 കിലോമീറ്റര്‍ ദൂരത്തോളമാണ് സഞ്ചരിച്ചത്.
പാര്‍ക്കില്‍ വച്ച് കുടുംബവുമായി വേര്‍പെട്ട പൂച്ച ഒടുവില്‍ രണ്ട് മാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. ഇതിനിടെ പൂച്ച സഞ്ചരിച്ചത് 1,200 കിലോമീറ്റര്‍ ദൂരം. കാലിഫോർണിയയിലെ സലിനാസിൽ നിന്നുള്ള സൂസന്നയും ബെന്നി ആൻഗ്വിയാനോയും വയോമിംഗ് പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് പൂച്ചയെ കാണാതായത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം പൂച്ചയെ വീടിന് 300 കിലോമീറ്റര്‍ ദൂരെ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെ പൂച്ച തന്‍റെ കുടുംബത്ത് എത്താനായി സഞ്ചരിച്ചത് 1,200 കിലോമീറ്ററോളം ദൂരം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അലഞ്ഞ് തിരിയുന്ന പൂച്ചയെ കണ്ടെത്തിയ മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് ഉടമയെ വിവരം അറിയിച്ചത്.
കഴിഞ്ഞ ജൂൺ നാലിന് ഫിഷിംഗ് ബ്രിഡ്ജ് ആർവി പാർക്കിലേക്കുള്ള യാത്രയുടെ ആദ്യ ദിവസം തന്നെ റെയിന്‍ബോ എന്ന് വീട്ടുകാര്‍ വിളിക്കുന്ന രണ്ടര വയസ്സുള്ള സയാമീസ് (സീൽ പോയിന്‍റ് മിറ്റ്ഡ്) പൂച്ചയായ റെയ്ൻ ബ്യൂവിനെ കാണാതായതെന്ന് അൻഗ്വയാനോ പറയുന്നു. കാട് കയറിയ അവനെ തിരികെ വിളിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഒടുവില്‍, റെയിന്‍ബോ ഇല്ലാതെ സൂസന്നയും ബെന്നിയും മടങ്ങി. പക്ഷേ, തന്‍റെ പ്രിയപ്പെട്ട പൂച്ചയെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാന്‍ ബെന്നി തയ്യാറായിരുന്നില്ല. അയാള്‍ മിക്ക ദിവസങ്ങളിലും പൂച്ചയെ അന്വേഷിച്ച് പാര്‍ക്കില്‍ പോയി. ഈ സമയമെല്ലാം റെയിന്‍ബോ, തന്‍റെ വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. ഒരു മാസത്തോളം അവനെ കാത്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍, റെയിന്‍ബോയുടെ സഹോദരിക്ക് കൂട്ടായി മറ്റൊരു പൂച്ചയെ ഇരുവരും ദത്തെടുത്തിരുന്നെന്നും സൂസന്ന, സിഎൻഎൻ സ്റ്റേഷൻ കെഎസ്ബിഡബ്ല്യുവിനോട് പറഞ്ഞു.
ചൂതാട്ടം കടക്കെണിയിലാക്കി, ഒടുവില്‍ കടം വീട്ടാന്‍ അമ്മാവന്‍റെ ശവകൂടീരം തോണ്ടി, പിന്നാലെ അറസ്റ്റില്‍
ഭയം വിതച്ച് നഗര ഹൃദയത്തില്‍ ഒരു മൂർഖന്‍; മുന്നറിയിപ്പ്, പിന്നാലെ അതിസാഹസികമായ പിടികൂടല്‍
ഇതിനിടെ ഇരുവരും റെയിന്‍ബോയെ കണ്ടെത്താന്‍ ഏറെ ശ്രമങ്ങള്‍ നടത്തി. മൃഗ സംരക്ഷണ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പൂച്ചയുടെ തിരിച്ചറിയൽ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തി. ഒടുവില്‍, കാലിഫോർണിയയിലെ സലിനാസിലെ വീട്ടിൽ നിന്ന് വീടിന് 300 കിലോമീറ്റര്‍ ദൂരെ അതേ തിരിച്ചറിയല്‍ നമ്പറുള്ള ഒരു പൂച്ച അലയുന്നതായി മൃഗസരംക്ഷണ പ്രവര്‍ത്തകര്‍ ഇരുവരെയും അറിയിച്ചു. അപ്പോഴേക്കും റെയിന്‍ബോ വ്യോമിംഗിൽ നിന്ന് റോസ്വില്ലെയിലേക്കും കാലിഫോർണിയയിലെ സലിനാസിലേക്കും 1,200 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിച്ചിരുന്നു. റോസ്വില്ലെയിലെ പ്ലേസർ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസിലേക്ക് റെയിന്‍ബോയെ കൊണ്ടുപോയതായി സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലൈലാനി ഫ്രാറ്റിസ് സിഎൻഎന്നിന് അയച്ച ഇമെയിലിൽ സ്ഥിരീകരിച്ചു. അവന്‍റെ മുഖം ഒരു വട്ടം കൂടി കാണാന്‍ തങ്ങള്‍ എത്ര ആഴ്ചകള്‍ പ്രാര്‍ത്ഥിച്ചെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാണ് ബെന്നി കെഎസ്ബിഡബ്ല്യുവിനോട് ചോദിച്ചത്.
150 വര്‍ഷം, ഒരു കാലഘട്ടത്തിന്‍റെ അന്ത്യം; ഒടുവില്‍ ട്രാമുകള്‍ കൊല്‍ക്കത്തയുടെ തെരുവുകൾ ഒഴിയും