Asianet News MalayalamAsianet News Malayalam

വീണ്ടും ചക്രവാതചുഴി, ഒറ്റയടിക്ക് കേരളത്തിലെ മഴ സാഹചര്യം മാറി! 3 ൽ നിന്ന് 10 ജില്ലയിലേക്ക് യെല്ലോ ജാഗ്രത നീട്ടി

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്  ജില്ലകളിൽ മഴ സാധ്യത ശക്തമാണ്

Heavy rain in Kerala live updates Kerala Rain Latest news October 10 Yellow Alert details asd
Author
First Published Oct 11, 2023, 6:41 PM IST | Last Updated Oct 11, 2023, 6:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ സാഹചര്യം. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. ഇതേതുടർന്ന് 3 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഉച്ചയ്ക്ക് ശേഷം 10 ജില്ലകളിലേക്ക് നീട്ടുകയും ചെയ്തു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാകും ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ പ്രവചനം. ഉച്ചയോടെ തന്നെ സംസ്ഥാനത്തെ തീരമേഖലകളിലും മലയോര മേഖലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. പത്തനംതിട്ട,  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് തുടരുന്നത്. പത്തനംതിട്ട,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള പൊലീസിൻ്റെ ഒരൊറ്റ സംശയം, കരിപ്പൂരിലെ വമ്പൻ വഴിത്തിരിവ് ഇങ്ങനെ! സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥനും കുടുങ്ങിയ വഴി

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
11-10-2023 : പത്തനംതിട്ട,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
12-10-2023 : പത്തനംതിട്ട,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്
13-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം
എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിലെ മഴ സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം,  വയനാട്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും  മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios