auto blog

കാര്‍ വിനൈല്‍ ഫ്ളോറിംഗ് ചെയ്‍തതാണോ?പണിവരുന്നുണ്ട് അവറാച്ചാ!

സ്വന്തമായിട്ടൊരു കാര്‍ എന്നത് പലരുടെയും ദീര്‍ഘകാലത്തെ സ്വപ്‍നമായിരിക്കും

Image credits: Getty

കഷ്‍ടപ്പെട്ട് കാ‍ർ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഏറെക്കാലം കൊണ്ട് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചും ലോണ്‍ എടുത്തുമൊക്കെയായിരിക്കും പല സാധാരണക്കാരും കാറെന്ന സ്വപ്‍നം സഫലമാക്കുക

Image credits: Getty

വിനൈല്‍ ഫ്ലോറിംഗ്

പുതിയ കാര്‍ വാങ്ങി ഉടൻ പലരും ചെയ്യുന്ന ഒരു കാര്യമാകും വിനൈല്‍ ഫ്ലോറിംഗ് അഥവാ പിവിസി എംബോസ്ഡ് പാറ്റേൺ ഫ്ളോറിങ്ങ്. വാഹനത്തിലെ ഫെൽറ്റ് ലൈനിങ്ങ് കാർപെറ്റിന് പകരമാണിത്

Image credits: Getty

ചെയ്യുന്നതിന് കാരണം

അഴുക്കും ചെളിയും വെള്ളവുമൊക്കെ എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും. മഴക്കാലത്ത് നനവ് തട്ടില്ല. വാഹനം വൃത്തിയാക്കാൻ എളുപ്പം തുടങ്ങിയ ഗുണങ്ങൾ

Image credits: Getty

ഒളിഞ്ഞിരിക്കുന്ന ദുരന്തം

എന്നാല്‍ ഇത്തരം ഗുണങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ ഒരിക്കലും ചിന്തിക്കാത്ത അതീവഗുരുതരമായ ചില ദോഷങ്ങളും ഉണ്ട് വിനൈല്‍ ഫ്ലോറിംഗിന്

Image credits: Getty

ആദ്യം കാര്‍പെറ്റിന്‍റെ ജോലി അറിയണം

വാഹനങ്ങൾ പൊതുവെ ഫാക്ടറിയിൽ നിന്നും വരുമ്പോൾ പ്ളാറ്റ്ഫോമിൽ ഒരു ഫെൽറ്റ് ലൈനിങ്ങ് അഥവാ കാർപെറ്റാണ്‌ ഉണ്ടാവുക. അതിനു മുകളിൽ ഫ്ളോർ മാറ്റുകൾ വേറെയും കാണും

Image credits: Getty

പൊടിപിടിച്ചു നിർത്തും ഫ്ളോർ കാർപെറ്റ്

പൊടിയും അഴുക്കുമെല്ലാം ഈ ഫ്ളോർ മാറ്റുകളിലാണ് അടിയുക. ഇതിനുപുറത്തുവീഴുന്ന പൊടിയും മണ്ണുമൊക്കെ എങ്ങോട്ടും പറക്കാതെ പിടിച്ചു നിർത്തുകയാണ്‌ ഫ്ളോർ കാർപെറ്റിന്റെ ജോലി. 

Image credits: Getty

കാ‍ർപെറ്റിനെ മൂടും വിനൈൽ ഫ്ളോറിങ്ങ്

ഈ കാർപ്പെറ്റിനു മുകളിലേക്കോ, കാർപെറ്റ് ഇളക്കിയിട്ട് നേരെ പ്ളാറ്റ്ഫോമിലേക്കോ ആണ്‌ വിനൈൽ ഫ്ളോറിങ്ങ് ചെയ്യുക. രണ്ടു രീതിയിലും ചെയ്യുന്നവരുണ്ട്. 

Image credits: Getty

പൊടി ശല്യം

ഒറിജിനൽ കാർപെറ്റ് പൊടിയെ വലിച്ചെടുക്കുമ്പോൾ വിനൈൽ മാറ്റ് അതിനെ പുറന്തള്ളും. അതായത് എസി ഉപയോഗിക്കുമ്പോൾ സൂക്ഷ്മമായ പൊടിപടലങ്ങൾ വാഹനത്തിനകത്തും, എസി വെന്റുകളുടെ ഉള്ളിലും അടിയും

Image credits: Getty

പൊടി എല്ലായിടത്തും

ഇതോടെ വാഹനത്തിന്റെ ഇന്റീരിയറിലെ മറ്റു ഭാഗങ്ങൾ കൂടി വൃത്തികേടാകാൻ വഴിയൊരുക്കും

Image credits: Getty

തുരുമ്പ്

വിനൈല്‍ ഫ്ലോറിംഗ് ചെയ്‍ത കാറിലെ ഗുരുതര പ്രശ്‍നം തുരുമ്പ്. ഒറിജിനൽ കാർപ്പെറ്റിനു മുകളിലൂടെ വിനൈൽ ഒട്ടിക്കുന്ന വാഹനങ്ങളിലാണ്‌ ഈ പ്രശ്‍നം കൂടുതലും

Image credits: Getty

വെള്ളം അകത്തേക്കിറങ്ങിയാൽ

ഏതെങ്കിലും കാരണവശാൽ വെള്ളം അകത്തേക്കിറങ്ങിയാൽ അതിനെ ബാഷ്‍പീകരിച്ച് പുറന്തള്ളാനാണ്‌ ഫെൽറ്റ് ലൈൻഡ് കാർപെറ്റ്. പക്ഷേ, മുകളിൽ വിനൈൽ കാരണം വെള്ളം ഫ്ളോറിലെത്തും

Image credits: Getty

കാത്തിരിക്കുന്ന ദുരന്തം

പ്ളാറ്റ്ഫോമുമായുള്ള നിരന്തരസമ്പർക്കം മൂലം അവിടെ പെയിന്റ് ഇളകും, തുരുമ്പ് അതിന്റെ ജോലിയും തുടങ്ങും. ഇത് ഉടനെയൊന്നും ആരും ശ്രദ്ധിക്കില്ല എന്നത് ദുരന്തത്തിന്‍റെ വ്യാപ്‍തി കൂട്ടും. 

Image credits: Getty

ശ്വാസസംബന്ധരോഗങ്ങൾ

വാഹനത്തിന് ഉള്ളിൽ പൊടി പറക്കുമ്പോൾ സ്ഥിരമായി ഈ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് വിട്ടുമാറാത്ത തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങി ചുമയും ശ്വാസതടസവുമൊക്കെ ഉണ്ടാകും

Image credits: Getty

പരിഹാരം

ഒറിജിനൽ കാർപെറ്റിനു പുറമെ നല്ല നിലവാരമുള്ള റിമൂവബിൾ മാറ്റുകൾ വാങ്ങി ഇടുക. ഒപ്പം ഒരു ചെറിയ വാക്വം ക്ളീനർ വാങ്ങി ആഴ്ചയില്‍ ഒരിക്കലെങ്കിലും കാറിന്റെ ഉൾഭാഗം നന്നായി വാക്വം ചെയ്യുക

Image credits: Getty

പതിവായി ഹെൽമറ്റ് ഇടാറുണ്ടോ? ശ്രദ്ധിച്ചില്ലേൽ ഈ കുഴപ്പങ്ങൾ ഉറപ്പ്!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

ഡ്രൈവിംഗിനിടെ കാറിന്‍റെ ബ്രേക്ക് പോയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ