Asianet News MalayalamAsianet News Malayalam

നാദാപുരം ഷിബിൻ കൊലപാതക കേസ്; വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാർ,ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

അതേസമയം, ഹാജരാക്കുന്ന അന്നായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. ഡിവൈഎഫ് ഐ പ്രവര്‍ത്തകനായ ഷിബിനെയാണ് 2015 ൽ കൊലപ്പെടുത്തിയത്. മുസ്ലീംലീഗ് പ്രവർത്തകർ അടക്കമുളളവർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. 

The High Court found the accused acquitted by the trial court guilty in the Nadapuram Shibin murder case
Author
First Published Oct 4, 2024, 12:29 PM IST | Last Updated Oct 4, 2024, 12:53 PM IST

കോഴിക്കോട്: നാദാപുരം ഷിബിൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളും,15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഈ മാസം 15ന് ഇവരെ ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, പ്രതികളെ ഹാജരാക്കുന്ന അന്നായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെയാണ് 2015 ൽ കൊലപ്പെടുത്തിയത്. മുസ്ലീംലീഗ് പ്രവർത്തകർ അടക്കമുളളവർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. നാദാപുരം മേഖലയിൽ സിപിഎം-ലീഗ് തമ്മിലുള്ള സംഘർഷത്തിൻ്റെ തുടർച്ചയായിരുന്നു കൊലപാതകം. 

56 വർഷത്തിന് ശേഷം മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാട്ടിൽ; അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios