Food

ഒരു ദിവസം എത്ര ഉണക്കമുന്തിരി വരെ കഴിക്കാം?

പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, അയേൺ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

അളവ് പ്രധാനം

എന്നാല്‍ പഞ്ചസാരയും കലോറിയും കൂടുതല്‍ ഉള്ളതിനാല്‍ ഇവ കഴിക്കുന്നതിന്‍റെ അളവ് പ്രധാനമാണ്. 
 

Image credits: Getty

ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കണം?

ഒരു ദിവസം പരമാവധി 30 മുതല്‍ 60 ഗ്രാം (ഒരു പിടി) വരെ ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അതില്‍ കൂടുതല്‍ കഴിക്കുന്നത് ചിലപ്പോള്‍ ഷുഗറും കലോറിയും കൂടാന്‍ കാരണമാകും.  

Image credits: Getty

ഒരു പിടി ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഊര്‍ജം ലഭിക്കാനും ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും. 

Image credits: Getty

ദഹനം

ദഹന പ്രക്രിയയെ മെച്ചപ്പെടുത്താന്‍ കുതിര്‍ത്ത ഉണക്കമുന്തിരി നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കും. 

Image credits: Getty

ഹൃദയാരോഗ്യം

ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. 
 

Image credits: Getty

പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ

മുരിങ്ങയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ വരാതിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍