Asianet News MalayalamAsianet News Malayalam

പേരാമ്പ്രയിലെ സ്വർണ വ്യാപാരിയുടെ കാറിൽ രഹസ്യ അറ; കേന്ദ്ര ഇൻ്റലിജൻസ് റെയ്‌ഡ്; കണ്ടെത്തിയത് 3.22 കോടി രൂപ

സ്വർണ വ്യാപാരിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത സംഘം കാറും പിടികൂടി

hawala money seized by Central intelligence from gold merchant in Kozhikode
Author
First Published Sep 24, 2024, 11:25 PM IST | Last Updated Sep 24, 2024, 11:25 PM IST

കോഴിക്കോട്: പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് റെയ്ഡ്. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥൻ സ്വർണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക് , കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഒരു കാറും പിടികൂടി. ഈ കാറിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. കാറിന്റെ രഹസ്യ അറയിൽ ആണ് പണം സൂക്ഷിച്ചത്. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്‌ഡ് രാത്രി 10:45 വരെ നീണ്ടു.

Latest Videos
Follow Us:
Download App:
  • android
  • ios