Asianet News MalayalamAsianet News Malayalam

ഗവാസ്കർക്ക് അനുവദിച്ച മുംബൈയിലെ പൊന്നും വിലയുള്ള 49 സെന്‍റ് ഭൂമി അജിങ്ക്യാ രഹാനെക്ക് നൽകി മഹാരാഷ്ട്ര സ‍ർക്കാർ

മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ കണ്ണായ പ്രദേശത്തുള്ള 49 സെന്‍റ് ഭൂമിയാണ് രഹാനെക്ക് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

Maharashtra Govt allots 2,000-sq m Bandra plot to Ajinkya Rahane for Cricket Academy
Author
First Published Sep 24, 2024, 10:36 PM IST | Last Updated Sep 24, 2024, 10:36 PM IST

മുംബൈ: 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ക്ക് അനുവദിച്ച മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലുള്ള 2000 സ്ക്വയര്‍ മീറ്റര്‍(49 സെന്‍റ്) ഭൂമി അജിങ്ക്യാ രഹാനെക്ക് ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനായി അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനായി 1988ല്‍ ഗവാസ്കര്‍ക്ക് അനുവദിച്ച ഭൂമിയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യാ രഹാനെക്ക് നല്‍കാന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

നിവലിവെ മുംബൈ നായകന്‍ കൂടിയായ രഹാനെ ക്രിക്കറ്റ് അക്കാദമിക്കായി ഭൂമി അന്വേഷിക്കുന്ന കാര്യം മുംബൈയിലെ ബിജെപി പ്രസിഡന്‍റും ബാന്ദ്ര എംഎല്‍എയും ബിസിസിഐ ട്രഷററുമായ ആശിഷ് ഷേലാറാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് 2022 മെയില്‍ ഗവാസ്കര്‍ സര്‍ക്കാരിന് തിരിച്ചു നല്‍കിയ മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ കണ്ണായ പ്രദേശത്തുള്ള 49 സെന്‍റ് ഭൂമി രഹാനെക്ക് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് ഭൂമി അനവുദിച്ചിരിക്കുന്നത്.

കാണ്‍പൂര്‍ ടെസ്റ്റ്: പരമ്പര തൂത്തുവാരാമെന്ന ഇന്ത്യൻ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; മത്സരത്തിന് ഭീഷണിയായി മഴ

ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം നേടുന്ന 15 ശതമാനം പേര്‍ നിര്‍ധനരായിരിക്കണമെന്ന നിബന്ധനയോടെയാണ് ഭൂമി അനുവദിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാകണമെങ്കില്‍ രണ്ട് വര്‍ഷത്തിനകം ക്രിക്കറ്റ് അക്കാദമി പൂര്‍ത്തിയാക്കണമെന്നും നിബന്ധനയുണ്ട്. ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനായി ഭൂമി അനുവദിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനത്തെ രഹാനെ സ്വാഗതം ചെയ്തു.

ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രഹാനെ നിലവില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മാത്രമാണ് കളിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ രഹാനെയെ അടുത്ത സീസണില്‍ ടീം നിലനിര്‍ത്തുമോ എന്ന കാര്യവും സംശത്തിലാണ്. അടുത്ത ആഴ്ച ആരംഭിക്കന്ന ഇറാനി ട്രോഫി മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ നേരിടാനിറങ്ങുന്ന മുംബൈ ടീമിന്‍റെ നായകന്‍ കൂടിയാണ് രഹാനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios