Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി ആർഎസ്എസ് ഏജൻ്റ്, ദേവസ്വങ്ങൾ ശ്രമിച്ചത് ആചാര സംരക്ഷണത്തിനെന്നും കെ മുരളീധരൻ

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ

K Muraleedharan says CM Pinarayi Vijayan is RSS agent
Author
First Published Sep 24, 2024, 8:25 PM IST | Last Updated Sep 24, 2024, 8:34 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി ആർഎസ്എസ് ഏജൻ്റെന്ന് കെ മുരളീധരൻ. തിരുവനന്തപുരത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ പറഞ്ഞു.

തൃശ്ശൂർ പൂരത്തിനിടെ രണ്ടു ദേവസ്വങ്ങളും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജുഡീഷ്യൽ അന്വേഷണമല്ലാതെ പോംവഴിയില്ല. പൂരം റിപ്പോർട്ട് അംഗീകരിക്കില്ല.  പൂരത്തിനേക്കാൾ വലിയ വെടിക്കെട്ട് ഇപ്പോൾ നടക്കുന്നു. ജുഡീഷ്യൽ  അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറ‌ഞ്ഞു. 

പൂരം അലങ്കോലപ്പെടുത്തലിൽ ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിക്കാത്ത പക്ഷം സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൂരത്തിനിടെ പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയപ്പോൾ മന്ത്രി രാജൻ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം എല്ലാം നോക്കിനിന്നു. ആര് പറ‌ഞ്ഞാലും ശാന്തനാവാത്ത കമ്മീഷണർ പക്ഷെ സുരേഷ് ഗോപി എത്തിയപ്പോൾ ശാന്തനായെന്നും അദ്ദേഹം പറഞ്ഞു.

 

Latest Videos
Follow Us:
Download App:
  • android
  • ios