മിസോറാം എംഎൽഎമാരുടെ സംഘം കേരളത്തിൽ; വന്നത് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കാൻ

കേരളത്തിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതിൽ സംഘം അഭിനന്ദനം രേഖപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ്

group of Mizoram MLAs came to study about public sector industrial establishments in Kerala

കൊച്ചി: കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കാൻ മിസോറാമിൽ നിന്നുള്ള എം എൽ എമാരുടെ സംഘം എത്തി. കേരളത്തിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതിൽ സംഘം അഭിനന്ദനം രേഖപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് പഠിച്ച് മിസോറാമിൽ പ്രാവർത്തികമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്  എം. എൽ എമാർ കേരളത്തിൽ വന്നതെന്നും മന്ത്രി പറഞ്ഞു. 

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഷോർട്ട് ടേം, മിഡ് ടേം, ലോങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി 2030 വരെ നടപ്പിലാക്കാനുള്ള വിപുലീകരണ, വൈവിധ്യവത്കരണ പദ്ധതികളിലൂടെ 9,467 കോടി രൂപയുടെ അധിക നിക്ഷേപമാണ് ഉണ്ടാകാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ സന്ദർശിച്ച് മിസോറാം എം എൽ എമാർ വിവരങ്ങൾ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം രാജ്യത്തു തന്നെ ഒന്നാമതെത്തിയതിന് ശേഷം ആദ്യമായാണ് ഒരു സംസ്ഥാന സംഘം ഇതേക്കുറിച്ച് പഠിക്കാൻ എത്തുന്നത്. വ്യവസായത്തിൽ കേരളം തിളങ്ങുന്നുവെന്ന സന്ദേശം രാജ്യമാകെ എത്തുന്നുവെന്നതാണ് ഈ സന്ദർശനം നൽകുന്ന സന്ദേശമെന്ന് മന്ത്രി രാജീവ് കുറിച്ചു. 

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് എന്‍ക്യുഎഎസ് നേടിയ ആശുപത്രികളുടെ എണ്ണം 189 ആയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios