ആൾട്ടോ കാറിൽ മാരകായുധങ്ങളും തോക്കിൻ തിരകളും; വയനാട്ടിൽ മൂന്ന് പേര്‍ പിടിയില്‍ 

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ളയിം​ഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കാറിൽ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും തോക്കിന്‍ തിരകളും കണ്ടെത്തിയത്. 

Three persons arrested with Weapons and Ammunitions inside car in Wayanad

സുല്‍ത്താന്‍ ബത്തേരി: നിയമവിരുദ്ധമായി കാറില്‍ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്ന് പേര്‍ പിടിയില്‍. കല്‍പ്പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന അജു (20), പള്ളിയാല്‍ വീട്ടില്‍ പി നസീഫ് (26) എന്ന ബാബുമോന്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. 

ചൊവ്വാഴ്ച രാത്രിയില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ബത്തേരി ചുങ്കം ജം​ഗ്ഷനില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് KL 55 Y 8409 എന്ന നമ്പര്‍ മാരുതി ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും തോക്കിന്‍ തിരകളുമായി സംഘം പിടിയിലാവുന്നത്. ഇവരില്‍ നിന്നും നാല് തിരകളും കത്തികളും കണ്ടെടുത്തു. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ളയിം​ഗ് സ്‌ക്വാഡ് ഇന്‍ചാര്‍ജ് കെ.ജി രേനകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരാണ് ഫ്‌ളയിം​ഗ് സ്‌ക്വാഡ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

READ MORE: മലപ്പുറത്ത് അമിത വേ​ഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി ബസിലേയ്ക്ക് പാഞ്ഞുകയറി; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Latest Videos
Follow Us:
Download App:
  • android
  • ios