35 പുസ്തകങ്ങൾ, 800 ബിരിയാണി, 1300 ഷവർമ, 1600 ചിക്കൻ സാൻവിച്ച്; ലാഹോർ പുസ്തകമേളയിൽ വിറ്റുപോയതെന്ന് സോഷ്യൽ മീഡിയ


പുസ്തകമേളയില്‍ പുസ്തകത്തേക്കാള്‍ ഇരട്ടിയിലേറെ വിറ്റ് പോയത് ബിരിയാണിയും ചിക്കന്‍ സാന്‍വിച്ചും ഷവര്‍മ്മയുമാണെന്ന സമൂഹ മാധ്യമ കുറിപ്പിന് പിന്നാലെ വാര്‍ത്ത വൈറലാവുകയായിരുന്നു. 

35 books 800 biryani 1300 shawarma 1600 chicken sandwiches Social media claims it was sold out at The Lahore Book Fair

'കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്ത് ഓടുക' എന്നത് മലയാളത്തിലെ പ്രശസ്തമായ പഴഞ്ചൊല്ലാണ്. കാലാതിവര്‍ത്തിയായ ആ പഴഞ്ചൊല്ല് ഇന്ന് ഏറ്റവും അനുയോജ്യം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കാണ്. എന്തെങ്കിലും കേട്ട ഉടനെ പ്രതികരിക്കുകയെന്നത് ഇന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഒരു പതിവാണ്. പ്രതികരിക്കുന്ന വിഷയത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാതെയാകും ഈ പ്രതികരണമത്രയും എന്നതാണ് കൌതുകം. ഏറ്റവും ഒടുവിലായി ഈ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ പുസ്തകമേളയായ ലാഹോർ പുസ്തകമേളയെ കുറിച്ചുള്ള സാമൂഹിക മാധ്യമ കുറിപ്പുകള്‍. ഇന്ത്യക്കാരെ പോലെ തന്നെ നിരവധി പാകിസ്ഥാനികളും ഈ കുറിപ്പുകള്‍ സമൂഹ മധ്യമങ്ങളില്‍ പങ്കുവച്ചു. 

സമൂഹ മാധ്യമ കുറിപ്പുകളില്‍ പ്രധാനമായും ആരോപിച്ചിരുന്നത് ലാഹോര്‍ പുസ്തകമേളയില്‍ ആകെ വിറ്റ് പോയത് വെറും 35 പുസ്തകങ്ങളാണ്. എന്നാല്‍ അതോടൊപ്പം വിറ്റ് പോയ മറ്റ് വസ്തുക്കള്‍ 800 പ്ലേറ്റ് ബിരിയാണി, 1,300 ഷവര്‍മ്മ, 1,600 ചിക്കന്‍ സാന്‍വിച്ച് എന്നിവയും. സംഭവം ഭക്ഷ്യമേളയാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു എന്ന നിലയിലാണ് കുറിപ്പുകളും പരിഹാസവും. എന്നാല്‍, ഈ വര്‍ത്ത തികച്ചും വാസ്തവവിരുദ്ധമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാക് വാർത്താ ഏജന്‍സിയായ ആജ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏകദേശം രണ്ട് ദിവസം മുമ്പ് ലാഹോർ അന്താരാഷ്ട്ര പുസ്തക മേളയിൽ, പാകിസ്ഥാൻ നടൻ ഖാലിദ് ഇനാം ഈ അവകാശവാദം ഉന്നയിച്ച് ഒരു സമൂഹ മാധ്യമ കുറിപ്പ് കണ്ടിരുന്നു.

'ഒരു സ്കൂള്‍ തുറക്കണം'; ബെംഗളൂരുവില്‍ നഴ്സറി വിദ്യാർത്ഥിക്ക് ഫീസ് ഒന്നരലക്ഷമെന്ന കുറിപ്പ് വൈറല്‍

കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം

ഇതിന് പിന്നാലെ ഇതിന്‍റെ സത്യാവസ്ഥ അന്വേഷിക്കാതെ അദ്ദേഹം വിവരം അപ്പോള്‍ തന്നെ തന്‍റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. ഏറെ ഫോളോവേഴ്സുള്ള  ഖാലിദ് ഇനാമിന്‍റെ ട്വീറ്റ് വളരെ വേഗം വൈറലായി. അറിഞ്ഞവര്‍ അറിഞ്ഞവര്‍ സത്യാവസ്ഥ അന്വേഷിക്കാതെ സംഭവം തങ്ങളുടെ ഹാന്‍റിലിലൂടെ വീണ്ടും വീണ്ടും പങ്കുവച്ചു. സംഭവം വിവാദമായതിന് പിന്നാലെ ബിബിസി ഉറുദുവിന് നൽകിയ അഭിമുഖത്തിൽ, പോസ്റ്റിന്‍റെ അവകാശവാദങ്ങളുടെ സത്യസന്ധതയ്ക്ക് താൻ ഉറപ്പ് നൽകുന്നില്ലെന്നായിരുന്നു ഖാലിദ് ഇനാം പറഞ്ഞത്. ഒപ്പം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.  അതേസമയം സമൂഹ മാധ്യമങ്ങളില്‍ പുസ്തകങ്ങളുടെ അമിത വിലയെ പ്രതിപാദിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. 

റെസ്റ്റോറന്‍റ് മെനുവിലെ 40-ാം നമ്പർ പിസയ്ക്ക് ആവശ്യക്കാരേറെ; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൊക്കെയ്ൻ

Latest Videos
Follow Us:
Download App:
  • android
  • ios