നാവികസേനാ മുൻ മുൻ വൈസ് അഡ്മിറൽ, ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധൻ, കെൽട്രോണിന് പുതിയ എംഡി

പുതിയ എം ഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ കൂട്ടായ നേതൃത്വമാണ് കെൽട്രോണിന് ഉണ്ടാവുക. 

Former Navy Vice Admiral, electronics expert  Keltron s new MD is  Sreekumaran Nair ppp

തിരുവനന്തപുരം: നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കേരളാ ഇലക്ട്രോണിസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ എം ഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ കൂട്ടായ നേതൃത്വമാണ് കെൽട്രോണിന് ഉണ്ടാവുക. എറണാകുളം കടവന്ത്ര സ്വദേശിയായ ശ്രീകുമാരൻ നായർ നാവികസേനയിൽ 35 വർഷത്തെ സേവന ചരിത്രമുള്ള, വൈസ് അഡ്മിറൽ പദവിയിൽ നിന്ന് വിരമിച്ചയാളാണ്. 

ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ടെക്നിക്കൽ ഡയറക്ടർ എന്നീ സുപ്രധാന പദവികളിൽ രാജ്യത്തെ തന്നെ ഏറ്റവും വിദഗ്ധരായവരെ നിയമിച്ചതിലൂടെ കെൽട്രോണിനെ ഇന്ത്യയിലെ ഒന്നാം നിര പൊതുമേഖലാ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ദില്ലി ഐ.ഐ.ടി യിൽ നിന്ന് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ എം.ടെക് ബിരുദവും തിരുച്ചിറപ്പിള്ളി ആർ ഇ സിയിൽ നിന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദവുമുണ്ട് ശ്രീകുമാരൻ നായർക്ക്. കേരളാ പബ്ളിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റ്) ബോർഡ് ശുപാശയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.

കെൽട്രോൺ സി എം ഡി പദവിയിൽ നിന്ന് ചെയർമാനായി നിയമിക്കപ്പെടുന്ന എൻ നാരായണ മൂർത്തി രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞരിൽ ഒരാളാണ്. വി എസ് എസ് സിയുടെ പി എസ് എൽ വി, ജി എസ് എൽ വി മിഷനുകളുടെ നേതൃത്വവും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ആസ്ട്രനോട്ടിക്കൽ സൊസൈറ്റിയുടെ സ്പെയ്സ് ഗോൾഡ് മെഡൽ, ഐ എസ് ആർ ഒ യുടെ പെർഫോമൻസ് എക്സലൻസ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധ സ്ഥാപനമായ എന്‍ പി ഒ എല്‍ മുന്‍ ഡയറക്ടറായ ഡോ. എസ് വിജയന്‍ പിള്ളയാണ് കെൽട്രോണിൻ്റെ ടെക്‌നിക്കല്‍ ഡയറക്ടർ. നാവിക സേനയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ  പരിചയ സമ്പത്തുമായാണ് വിജയന്‍പിള്ളയും കെല്‍ട്രോണിന്റെ ഭാഗമായത്. ഐ.എസ്.ആർ.ഒ യുടെ ഔട് സ്റ്റാൻഡിംഗ് സയൻ്റിസ്റ്റായിരുന്ന എസ്. ഹേമചന്ദ്രനാണ് കെൽട്രോൺ എക്സിക്യൂട്ടീവ് ഡയക്ടർ.

ചാന്ദ്രയാൻ ദൗത്യത്തിലും ആദിത്യ എൽ1 ദൗത്യത്തിലുമായി നൂറോളം ഉൽപ്പന്നങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകിയിരുന്നു. നാവിക സേനക്കുള്ള അത്യാധുനിക ഉപകരണങ്ങളും കെൽട്രോൺ നിർമ്മിക്കുന്നുണ്ട്. പൊതുമേഖലയെ സംരക്ഷിക്കുക മാത്രമല്ല, മികവിൻ്റെ കേന്ദ്രങ്ങളായി മാറ്റാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.

 ഇനി ഒരുകളിയും നടക്കില്ല, ഈ കോടതിയിൽ ജഡ്ജിക്കും മുകളിൽ എല്ലാം അറിയുന്ന 34 ക്യാമറകൾ, സഹായം കെൽട്രോൺ വക!

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി പ്രദീപ് കുമാറാണ് ചവറ കെ.എം.എം.എൽ മാനേജിംഗ് ഡയറക്‌ടർ. നിലവിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ജനറൽ മാനേജരാണ്. ടി.സി.സി എം.ഡി യായി രാജീവ് രാമകൃഷ്ണനെ നിയമിച്ചു. സുകുമാർ അരുണാചലം (ടെക്സ്റ്റൈൽ കോർപ്പറേഷൻ), വി.എസ്. രാജീവ് (കേരള ആട്ടോമൊബൈൽസ്), പി. രഞ്ജിത് ലാൽ (മിനറൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ) എന്നിവരാണ് മറ്റ് മാനേജിംഗ് ഡയറക്ടർമാർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios