തിരുവനന്തപുരത്തെ ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ജീവനക്കാരൻ്റെ ഇമെയിലിൽ
ബോംബ് ഭീഷണി ലഭിച്ചെന്ന വിവരത്തിന് പിന്നാലെ ഹോട്ടലിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി. ഒരു ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസിൻ്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സന്ദേശം വ്യാജമെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. സംഭവത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തിട്ടുണ്ട്. രാജ്യത്ത് വിമാനങ്ങൾക്കും ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായ സാഹചര്യത്തിൽ ആഗോള അന്വേഷണ ഏജൻസികളുടെ സേവനം കേന്ദ്രസർക്കാർ തേടിയിട്ടുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തും ഹോട്ടലിന് ഭീഷണി സന്ദേശം ലഭിച്ചത്..