ഇന്ദ്രന്‍സിനൊപ്പം ജാഫര്‍ ഇടുക്കി; 'ഒരുമ്പെട്ടവന്‍' മോഷന്‍ പോസ്റ്റര്‍ എത്തി

സുജീഷ് ദക്ഷിണ കാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം

orumbettavan malayalam movie motion poster indrans jaffar idukki

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണ കാശി,
ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരുമ്പെട്ടവൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തെത്തി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ആസിഫ് അലി എന്നിവരുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, വിനോദ് ബോസ്, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണ കാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ.

 

സുജീഷ് ദക്ഷിണ കാശി, ഗോപിനാഥൻ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റർ അച്ചു വിജയൻ, പ്രൊജക്റ്റ് ഡിസൈനർ സുധീർ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ, കല ജീമോൻ എൻ എം, മേക്കപ്പ് സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, ഡിസൈൻ മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ എ ജി അജിത്കുമാർ, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി,
ലോക്കേഷൻ മാനേജർ നിധീഷ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios