സംസ്ഥാനത്ത് കടുത്ത ചൂട് തുടരും; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.

extreme heat will continue in the state high temperature warning in five districts vcd

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 45.5 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 
താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

Read Also: ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് വസ്ത്രം മാറിയതെങ്ങനെ? ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം

Latest Videos
Follow Us:
Download App:
  • android
  • ios