Asianet News MalayalamAsianet News Malayalam

തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി; യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

റെഡിമിക്സ് പ്ലാന്റിലെ യന്ത്രഭാഗങ്ങളിലൊന്നിന്റെ മേൽ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

Explosion in ready mix concrete plan in Kinfra park Thumba thiruvananthapuram no injuries reported
Author
First Published Jun 26, 2024, 4:20 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർ.എം.സി എന്ന റെ‍ഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്റെ നിർമാണ പ്ലാന്റിലായിരുന്നു അപകടം. ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ തെറിച്ച് ജനവാസ മേഖലയിൽ വീണു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. റെഡിമിക്സ് പ്ലാന്റിലെ യന്ത്രഭാഗങ്ങളിലൊന്നിന്റെ മേൽ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫാക്ടറിക്ക് സമീപത്തെ മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. യന്ത്രത്തിന്റെ ഒരു ഭാഗം വീടിന്റെ ജനലിൽ പതിച്ചപ്പോൾ ചില യന്ത്രഭാഗങ്ങൾ പരിസരത്തെ റോഡിലേക്കും വീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിലും കോൺക്രീറ്റ് പൊടി നിറഞ്ഞു. പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios