'ഇത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം'; കുഞ്ഞ് ജനിച്ചശേഷമുള്ള ഔട്ടിങ്ങിനെ കുറിച്ച് ജിസ്മി

2020ല്‍ ആണ് ജിസ്മിയും ഛായാഗ്രഹനായ ഷിന്‍ജിത്തിന്റെയും വിവാഹം നടന്നത്.

actress  jismy jiz share outing experience after delivery

ഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായിട്ടുള്ള നടിയാണ് ജിസ്മി ജിസ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിട്ടുള്ള നടി തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭിണിയായ വിശേഷവും അങ്ങനെ അറിയിച്ചതാണ്. കുഞ്ഞു പിറന്നു എന്ന സന്തോഷവും പിന്നീടുള്ള വിശേഷങ്ങളും ക്യു ആൻഡ് എയിലൂടെയായി നടി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞ് ജനിച്ച് കുറെ നാളുകൾക്ക് ശേഷം ഔട്ടിങ്ങിനായി പോയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി. ഭർത്താവിനൊപ്പമാണ് ചെറിയൊരു കറക്കം. "കുറെ നാളുകൾക്ക് ശേഷം മിഥുവിനോപ്പം ഒരു ഔട്ടിങ്. ഈ കുറേനാൾ പുറംലോകം കാണാതെ ഇരുന്നിട്ട് പുറത്ത് ഇറങ്ങുമ്പോഴുള്ള ഒരു ഫീല് ഉണ്ടല്ലോ പ്രത്യേകിച്ച് നമുക്ക് ഇഷ്ടമുള്ള സ്ഥലം, അതൊന്ന് വേറെ തന്നെയാണ്. പിന്നെ ചെറിയ മഴ, ബൈക്ക് റൈഡ് കൂടെ ഭർത്താവും ആകുമ്പോൾ എന്താ ഒരു സുഖം. പറഞ്ഞു അറിയിക്കാൻ പറ്റാത്ത സുഖം" എന്നാണ് ജിസ്‌മി വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.

കുഞ്ഞ് എവിടെ പോയി, മോനെ കൂടെ കൂട്ടിയില്ലേ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. കാര്‍ത്തിക ദീപം എന്ന സീരിയലില്‍ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് ജിസ്മി ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സോണി എന്ന കഥാപാത്രത്തിലൂടെ താരം കംപ്ലീറ്റ് ഇമേജ് മാറ്റിയെടുക്കുകയായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jizmy Jis (@jismyjiz)

2020ല്‍ ആണ് ജിസ്മിയും ഛായാഗ്രഹനായ ഷിന്‍ജിത്തിന്റെയും വിവാഹം നടന്നത്. എന്നാല്‍ ആ ദാമ്പത്യം ഏറെ നാള്‍ മുന്നോട്ടു പോയിരുന്നില്ല. ആ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് മിഥുന്‍രാജ് രാജേന്ദ്രന്റെയും വിവാഹം. രണ്ടാം വിവാഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍, ഇത് ശരിക്കും വിവാഹമാണോ അതോ ഫോട്ടോഷൂട്ട് ആണോ എന്ന സംശയമായിരുന്നു പലര്‍ക്കും. എന്നാല്‍ പിന്നീട് ഇരുവരും വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios