നൂറിലേറെ ഒഴിവുകള്‍, വിവിധ നഗരങ്ങളില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ്; വന്‍ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ്
2023ഓടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതിയ പൈലറ്റുമാരുടെ നിയമനം.
അബുദാബി: യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്വേയ്സില് പൈലറ്റുമാര്‍ക്ക് അവസരം. നൂറിലേറെ ഒഴിവുകളാണ് ഉള്ളത്. ഈ ഒഴിവുകളിലേക്ക് ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി യോഗ്യരായവരെ തെരഞ്ഞെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര റോഡ് ഷോ നടത്താനൊരുങ്ങുകയാണ് കമ്പനി.
Read Also - ഈ ആറ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് യാത്രാ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് യുഎഇ അധികൃതര്‍
2023ഓടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതിയ പൈലറ്റുമാരുടെ നിയമനം. യൂറോപ്പിലെ എട്ട് നഗരങ്ങളിലായി റിക്രൂട്ട്മെന്ററ് ഡ്രോവ് നടക്കും. പിന്നീട് ഇത് മറ്റ് ആഗോള മേഖലകളിലേക്കും വ്യാപിപ്പിക്കും. . റോഡ് ഷോയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജൂണ്‍ 29ന് അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് റോഡ് ഷോയ്ക്ക് തുടക്കമാകും. എയർ ബസ് എ 320, എ 350, എ 380, ബോയിങ് 777, 787, ചരക്കുവിമാനമായ ബോയിങ് 777 എന്നിവയിലേക്കാണ് പൈലറ്റുമാരുടെ ഒഴിവുള്ളത്. 142 രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരും ക്രൂവുമാണ് ഇത്തിഹാദില്‍ ജോലി ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം