'പൊടിക്ക് ചിൻ അപ്പ്': ഭാര്യയുടെ മികച്ച ഫോട്ടോയ്ക്കായി നിലത്ത് കുത്തിയിരിക്കുന്ന വൃദ്ധന്‍റെ വീഡിയോ വൈറല്‍
ഇന്‍റർനെറ്റിലെ ഏറ്റവും മികച്ച റീൽ എന്നായിരുന്നു ഒരു കോടി പന്ത്രണ്ട് ലക്ഷം പേര്‍ കണ്ട വീഡിയോയ്ക്ക് മിക്കവരും എഴുതിയ കുറിപ്പ്.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്ന വയോധികരുടെ നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തങ്ങളുടെ പങ്കാളികളോടുള്ള കരുതല്‍ പ്രകടിപ്പിക്കുന്ന പ്രായമായവരുടെ പ്രവര്‍ത്തികള്‍ പുതിയ തലമുറയക്ക് കാണിച്ച് കൊടുക്കാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നു. സ്നേഹമെന്നത് പഴയ തലമുറയെ കണ്ട് പഠിക്കണമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെയും നിരീക്ഷണം. കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കണ്ടത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലേറെ ആളുകള്‍.
വാട്ട് ഷീ ഡു എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചതും മറ്റൊന്നല്ല. 'ഇത് എനിക്ക് ആവശ്യമുള്ള നിമിഷങ്ങളാണ്' എന്നായിരുന്നു. ഒപ്പം, മനുഷ്യന്‍റെ അടിസ്ഥാന ആവശ്യം എന്ന് വീഡിയോയിലും എഴുതിയിരുന്നു. വീഡിയോയില്‍ പറയത്തക്ക ഒരു ഗിമ്മിക്കും ഇല്ലെന്ന് മാത്രമല്ല, അത് ഒരൊറ്റ ഷോട്ട് വീഡിയോയായിരുന്നു. ഇടയ്ക്ക് ഒരു പാനിംഗ് മാത്രമാണ് ഉള്ളത്. ഒരു വലിയ പുല്‍മൈതാനത്തിന്‍റെ മതിലിന് ചേര്‍ന്ന് പ്രായം ചെന്ന ഒരു സ്ത്രീ നീല സാരിയില്‍ വൈകുന്നേരത്തെ വെയിലില്‍ നില്‍ക്കുന്നു. അവരുടെ മുന്നിലായി പ്രായം ചെന്ന ഒരു പുരുഷന്‍, പുറത്ത് ക്യാമറാ ബാഗോടെ നിലത്ത് കുത്തിയിരുന്ന് തന്‍റെ എസ്എല്‍ആര്‍ ക്യാമറയില്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതും കാണാം. അല്പം കഴിഞ്ഞ് തന്‍റെ രണ്ട് കൈകളും കാല്‍ മുട്ടുകളില്‍ അമർത്തി പ്രായത്തിന്‍റെ അവശതകളൊക്കെ കാണിച്ച് കൊണ്ടാണ് അദ്ദേഹം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും. ഇതോടെ വീഡിയോ അവസാനിക്കുന്നു.
'അമ്പമ്പോ എന്തൊരു യാത്ര'; കൂനന്‍ തിമിംഗലം 13,046 കിലോ മീറ്റര്‍ സഞ്ചരിച്ചത് അഞ്ച് വര്‍ഷം കൊണ്ട്
11 ലക്ഷം ആളുകള്‍ കണ്ട വീഡിയോയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്തത്. ചില കുറിപ്പുകള്‍ക്ക് മാത്രം ആയിരത്തിന് മുകളില്‍ ലൈക്കുണ്ട്. സാധാരണക്കാര്‍ മാത്രമല്ല, നടിമാരായ കൃഷ്ണ മുഖർജി, ശിബാനി ബേദി, റിധിമ പണ്ഡിറ്റ്, റോഡീസ് ഫെയിം ആരുഷി ദത്ത, കൊറിയോഗ്രാഫർ തുഷാർ കാലിയ എന്നിവരുടെയും തങ്ങളുടെ സ്നേഹം പങ്കിടാന്‍ കമന്‍റ് ബോക്സിലെത്തി. ഇന്‍റര്‍നെറ്റിലെ ഏറ്റവും മികച്ച റീല്‍ ഇതാണെന്നായിരുന്നു ഒരു കുറിപ്പ്. എന്‍റെ മാതാപിതാക്കളും ഇതു പോലെയായിരുന്നു എന്നായിരുന്നു മറ്റൊരു കുറിപ്പ്. ലോകത്തിലെ അവസാനത്തെ നിഷ്കളങ്കമായ തലമുറ എന്ന് എഴുതിയവരും കൂട്ടത്തിലുണ്ടായിരുന്നു.
മൂന്ന് വര്‍ഷം, 200 കിലോമീറ്റര്‍; ഒടുവില്‍, തന്‍റെ പ്രണയിനി സ്വേത്‍ലയയെ തേടി ബോറിസ് തിരിച്ചെത്തി