ഖനനമേഖലയുടെ സർവ്വേയ്ക്കും ഇനി ഡ്രോൺ; എല്ലാ അഴിമതി സാധ്യതകളും ഇല്ലാതാക്കുക ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്

സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടെ കൂടുതൽ കൃത്യതയോടെയുള്ള സർവ്വേ സാധ്യമാകുന്നത് അഴിമതി സാധ്യതകളും ഇല്ലാതാക്കുകയാണെന്ന് മന്ത്രി

Drone to survey the mining area Minister P Rajeev said that the aim is to eliminate the possibility of corruption

തിരുവനന്തപുരം: കേരളത്തിൽ ഖനനമേഖലയുടെ സർവ്വേയ്ക്കും ഇനി ഡ്രോൺ. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് കെൽട്രോണിന്‍റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോൺ ലിഡാർ സർവ്വേ പ്രവർത്തനമാരംഭിച്ചു. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൽ സാങ്കേതിക വിദ്യയുടെ വികാസത്തെ പ്രവർത്തനരീതികൾ സുതാര്യമാക്കുന്നതിനും കുറേക്കൂടി ചിട്ടയുള്ളതാക്കിമാറ്റുന്നതിനും ഡ്രോൺ ലിഡാർ സർവേ വഴി സാധിക്കും. 

സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടെ കൂടുതൽ കൃത്യതയോടെയുള്ള സർവ്വേ സാധ്യമാകുന്നത് അഴിമതി സാധ്യതകളും ഇല്ലാതാക്കുകയാണ്. മൈനിങ്ങ് ആൻഡ് ജിയോളജി മേഖലയിൽ വലിയ മാറ്റങ്ങൾ ഈ കാലയളവിൽ നടപ്പിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്വാറികളുടെ സ്ഥാനമുൾപ്പെടെ ഓൺലൈനിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിച്ചതിലൂടെ അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 

ഈ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തിയുള്ള ഹാൻഡ്ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഫീസുകളെല്ലാം ഓൺലൈൻ സംവിധാനത്തിലേക്ക് ഏറെക്കുറെ മാറ്റാനും സാധിച്ചു. ഇപ്പോൾ ഡ്രോൺ സംവിധാനവും വന്നിരിക്കുന്നു. ത്രീ ഡയമെൻഷണൽ ആയ ദൃശ്യങ്ങൾ ലഭിക്കുന്ന ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് കേരളത്തിന്‍റെ തന്നെ കെൽട്രോണാണ്. അതിന് കെൽട്രോണിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ഒപ്പം ഇത്തരം നൂതനമായ മാർഗങ്ങൾ ഏറ്റെടുത്തുകൊണ്ട് പൊതുജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ട് മൈനിങ്ങ് ആൻഡ് ജിയോളജി മേഖലയിൽ മുന്നോട്ട് പോകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

നെടുമങ്ങാട്ടെ വാടക വീട്ടിൽ 3 ചാക്കുകളിലായി ഒളിപ്പിച്ചിരുന്നത് കഞ്ചാവ്; യുവതി അറസ്റ്റിൽ, ഭർത്താവ് ഓടിപ്പോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios