എങ്ങനെ നമ്മള്‍ തോറ്റു? കിവീസിനെതിരെ പൂനെ ടെസ്റ്റില്‍ തോല്‍ക്കാനുണ്ടായ കാരണത്തെ കുറിച്ച് രോഹിത്

നാട്ടില്‍ തുടര്‍ച്ചയായി 18 ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷമാണ് ഇന്ത്യ പരമ്പര കൈവിടാന്‍ പോവുന്നത്.

rohit sharma on how india loss pune test against new zealand

പൂനെ: ന്യൂസിലിന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടിരുന്നു ഇന്ത്യ. പൂനെ ടെസ്റ്റില്‍ 113 റണ്‍സിന് തോറ്റതൊടെയാണ് പരമ്പര ന്യൂസിലന്‍ഡിന്റെ കൈകളിലായത്. രണ്ട് ഇന്നിംഗ്‌സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 259, 255 & ഇന്ത്യ 156, 245. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്നത്. 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 245 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.  

ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ഉന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വേണ്ടത്ര റണ്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായില്ലെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യന്‍ നായകന്റെ വാക്കുകള്‍... ''ഒരിക്കലും പ്രതീക്ഷിക്കാക്ക ഫലം, നിരാശജനകമെന്ന് പറയാം. എല്ലാ ക്രഡിറ്റും ന്യൂസിന്‍ഡിന്. അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. ചില നിമിഷങ്ങള്‍ മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. വെല്ലുവിളികളോട് പ്രതികരിക്കുന്നതിലു ഞങ്ങള്‍ പിന്നിലായി. ടീമിന് ആവശ്യമായ റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. വിജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്തണമായിരുന്നു. അതെ, പക്ഷേ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു.'' രോഹിത് പറഞ്ഞു.

ഇങ്ങനെ പ്രതീക്ഷ തരാമോ? 'ഇന്ത്യ - ന്യൂസിലന്‍ഡ് ടെസ്റ്റ് സമനിലയിലേക്ക്'; ഗൂഗിള്‍ കണ്ട് ഞെട്ടി ആരാധകര്‍

വാംഖഡെയില്‍ തിരിച്ചുവരുമെന്നും രോഹിത്. ''അവരെ ആദ്യ ഇന്നിംഗ്‌സില്‍ 250-ഓളം മാത്രമായി പരിമിതപ്പെടുത്തിയത് വലിയ കാര്യമാണ്. പക്ഷേ തുടര്‍ന്നങ്ങോട്ട് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവര്‍ ഒരിക്കല്‍ മൂന്നിന് 200 എന്ന നിലയിലായിരുന്നു, ഞങ്ങള്‍ക്ക് തിരിച്ചുവരാനും അവരെ 259 ന് പുറത്താക്കാനും സാധിച്ചു. എന്നാല്‍ പിച്ചിന്റെ സ്വഭാവം പ്രവചിക്കാന്‍ സാധിക്കാത്തതായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ കുറച്ചുകൂടി റണ്‍സ് നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാകുമായിരുന്നു. വാംഖഡെയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ആ ടെസ്റ്റ് വിജയിക്കാനും ആഗ്രഹിക്കുന്നു. അതൊരു കൂട്ടായ പരാജയമാണ്. ഞാന്‍ ബാറ്റര്‍മാരെയോ ബൗളര്‍മാരെയോ മാത്രം കുറ്റപ്പെടുത്തുന്ന ആളല്ല. വാംഖഡെയില്‍ ഒരു വലിയ തിരിച്ചുവരവ് നടത്തും.'' രോഹിത് കൂട്ടിചേര്‍ത്തു.

നാട്ടില്‍ തുടര്‍ച്ചയായി 18 ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷമാണ് ഇന്ത്യ പരമ്പര കൈവിടുന്നത്ത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. അവസാനം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ പരമ്പര തോറ്റത്.

Latest Videos
Follow Us:
Download App:
  • android
  • ios