കാർ നിർത്തിയിട്ട ലോറിയിലിടിച്ചു, അമ്മയ്ക്കൊപ്പം മുൻസീറ്റിലിരുന്ന 3 വയസുകാരൻ മരിച്ചു
വ്യാഴാഴ്ച രാത്രിയാണ് അഫ്സലും ഭാര്യയും മക്കളും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്.
കൊല്ലം: വാളകത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.ആലുവ എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്സൽ കുഞ്ഞുമോന്റെ മകൻ സുഹർ അഫ്സലാണ് (3) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അഫ്സലും ഭാര്യയും മക്കളും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്. അഫ്സലായിരുന്നു കാറോടിച്ചിരുന്നത്. ഭാര്യയും കുഞ്ഞും മുന്നിലെ സീറ്റിലും മൂത്ത മകൾ പിന്നിലെ സീറ്റിലുമായിരുന്നു. രാത്രി തിരുവനന്തപുരത്ത് വച്ചാണ് അപകടമുണ്ടായത്.
ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരന് ദാരുണാന്ത്യം