അവസാന തീയതി പ്രഖ്യാപനത്തിന് അവസാനമില്ല; ഗ്രൂപ്പ് തർക്കത്തിൽ കുടുങ്ങി കോണ്‍ഗ്രസ് പുനസംഘടന

പുനസംഘടന പൂർത്തിയാക്കാൻ എല്ലാമാസവും കെപിസിസി അവസാന തീയതി അറിയിക്കും. എന്നിട്ടും ഡിസിസി തലത്തിൽനിന്ന് പുനസംഘടനയിൽ ഉൾപ്പടേണ്ടവരുടെ പട്ടിക എത്തില്ല

Delay in Congress Reshuffle

കൊച്ചി: പുനസംഘടനയ്ക്കുള്ള തീയതി പ്രഖ്യാപിച്ച് കെപിസിസിക്ക് മടുത്തു. ഗ്രൂപ്പ് തർക്കം കാരണം അന്തിമ തീയതിക്കുള്ളിലും പട്ടിക തയ്യാറായിട്ടില്ല. അതേസമയം മഹിളാ കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികളുടെ പട്ടിക അനുമതിക്കായി എഐസിസിക്ക് കൈമാറി.

പുനസംഘടന പൂർത്തിയാക്കാൻ എല്ലാമാസവും കെപിസിസി അവസാന തീയതി അറിയിക്കും. എന്നിട്ടും ഡിസിസി തലത്തിൽനിന്ന് പുനസംഘടനയിൽ ഉൾപ്പടേണ്ടവരുടെ പട്ടിക എത്തില്ല. തുടർന്ന് തീയതി പിന്നെയും നീട്ടും. ചർച്ച പിന്നെയും നീളും. മാസങ്ങളായി നടക്കുന്നത് ഇതാണ്. ഏറ്റവും ഒടുവിൽ ആറു ജില്ലകളാണ് പട്ടിക നൽകിയിരിക്കുന്നത്. ബാക്കിയുള്ളവർ തരുന്ന മുറയ്ക്ക് പുനസംഘടനയെന്നാണ് കെപിസിസി പ്രസിഡൻറ് പറയുന്നു

ഗ്രൂപ്പ് തർക്കമാണ് ഡിസിസി ഭാരവാഹിളുടെ പട്ടിക തയ്യാറാക്കുന്നതിന് തടസം. സമാനമായ സാഹചര്യമാണ് മഹിളാ കോൺഗ്രസ് പുനസംഘടനയിലുമുള്ളത്. കെ എസ് യുവിൻറെ പുതിയ നിരയെ പ്രഖ്യാപിച്ചിട്ടും സഹഭാരവാഹികളെയും തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. പട്ടിക എഐസിസിക്ക് നൽകിയെന്ന് കെപിസിസി അധ്യക്ഷൻ പറയുന്നു. പുനസംഘടന നടത്താത്തതിനാൽ സർക്കാരിനെതിരായ സമരങ്ങൾപോലും താഴേത്തട്ടിൽ എത്തിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലന്ന് കോൺഗ്രസിൽ വിമർശനമുണ്ട്. പോഷക സംഘടനകളും നേരിടുന്നത് ഇതേ പോരായ്മയാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios