'ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് പരിശോധിക്കണം, കെ മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണം': എകെ ബാലൻ

പറ്റുമെങ്കിൽ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കണമെന്നാണ്. ബിജെപിയിലേക്ക് പോയ പത്മജയെ സംബന്ധിച്ച് പറഞ്ഞത് തന്തയെ പറയിപ്പിച്ച മകൾ എന്നാണ്. ഇങ്ങനെ പറയാനൊന്നും സാധാരണ നിലയിൽ കോൺ​ഗ്രസിലാരും വളർന്നിട്ടില്ല. 

CPM leader ak balan invites congress leader k muraleedharan to ldf

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം എകെ ബാലൻ. ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് മുരളീധരൻ പരിശോധിക്കണമെന്ന് എകെ ബാലൻ പറഞ്ഞു. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരൻ തെളിയിക്കണം. കെ കരുണാകരനെ പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ പറഞ്ഞത്. അതിൽ കോൺഗ്രസ് പ്രവർത്തകർ അതൃപ്തിയിലാണ്. കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്നും എകെ ബാലൻ പറഞ്ഞു.

പറ്റുമെങ്കിൽ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കണമെന്നാണ്. ബിജെപിയിലേക്ക് പോയ പത്മജയെ സംബന്ധിച്ച് പറഞ്ഞത് തന്തയെ പറയിപ്പിച്ച മകൾ എന്നാണ്. ഇങ്ങനെ പറയാനൊന്നും സാധാരണ നിലയിൽ കോൺ​ഗ്രസിലാരും വളർന്നിട്ടില്ല. രാഷ്ട്രീയമായി ഞങ്ങൾ ആക്രമിക്കാറുണ്ട്. പക്ഷേ രൂപത്തിലുള്ള പ്രയോ​ഗമൊന്നും നടത്താറില്ല. ആ മനസ്സാക്ഷിക്കുത്താണ് കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പോവാൻ പോലും സാധിക്കാത്ത രൂപത്തിലേക്ക് മാറിയതെന്നും ബാലൻ പറഞ്ഞു. 

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു കെ മുരളീധരൻ്റെ പരാമർശം. 2029ൽ പാർലമെന്റിലേക്ക് മത്സരിക്കും. തോൽവി മുന്നിൽ കാണുന്ന തെരഞ്ഞെടുപ്പാണെങ്കിൽ പാർട്ടി ഉറപ്പായും മത്സരിപ്പിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാം പറയുന്നത് കേട്ട് എടുത്ത് ചാടാൻ ഇനി ഇല്ലെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

സിപിഎം പ്രവർത്തകൻ അഷ്റഫ് വധക്കേസ്: നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios