സ്ഥാനാർത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് സങ്കടകരം, പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനിലെത്തി ശോഭ സുരേന്ദ്രന്‍

ബിജെപിക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥന

sobha surendran says on palakkad seat controversy

പാലക്കാട്: ബിജെപി  സ്ഥാനാര്‍ത്ഥിയുടെ പ്രചരണ കണ്‍വന്‍ഷനിലെത്തി മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്ന് അവര്‍ പറഞ്ഞു.മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ് താൻ.തന്നെ സ്ഥാനാർത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്.പത്തുപേര് തികച്ച് ബിജെപി യ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാർട്ടിയിൽ പ്രവർത്തിച്ച് തുടങ്ങിയതാണ് . ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്നും അവര്‍ പറഞ്ഞു

 

കപട മതേതരത്വമാണ് എൽ ഡി എഫും യു ഡി എഫും പറയുന്നത്.വ്യാജ മതേതരത്വത്തിന്‍റെ കട ബിജെപി പൂട്ടിക്കും.ഭാവാത്മക മതേതരത്വത്തിന്‍റെ  കട തുറക്കും.എന്നെ സ്നേഹിച്ചു സ്നേഹിച്ച് അപമാനിക്കരുതെന്ന് മാധ്യമങ്ങളോട് ശോഭ ആവശ്യപ്പെട്ടു. പേരിന് പ്രസക്തിയില്ല എന്ന് ആദ്യ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് ആദ്യ യോഗത്തിൽ പാലക്കാട് പ്രസംഗിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി എന്നെ സ്നേഹിക്കേണ്ടതില്ല.പാര്‍ട്ടിയോട് പരിഭവം ഇല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു

 

Latest Videos
Follow Us:
Download App:
  • android
  • ios