കൊവിഡ് ബാധിതനായ തൃശ്ശൂർ സ്വദേശി വാളയാറിലെത്തിയത് പാസ്സില്ലാതെ
റെഡ് സോണായ ചെന്നൈയിൽ നിന്ന് ഇരുവരും ബൈക്കിലാണ് വാളയാറിൽ എത്തിയത്. സുഹൃത്തിന് മാത്രമാണ് തൃശ്ശൂർ കളക്ടറേറ്റിൽ നിന്ന് പാസ് അനുവദിച്ചത്.
തൃശ്ശൂർ: കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ മൂർക്കനിക്കര സ്വദേശി ചെന്നൈയിൽ നിന്നും വാളയാറിൽ എത്തിയത് പാസ് ഇല്ലാതെയാണെന്ന് കണ്ടെത്തി. കഴിഞ്ഞ 15 നാണ് ഇദ്ദേഹവും സുഹൃത്തും കൂടി വാളയാറിൽ എത്തിയത്.
റെഡ് സോണായ ചെന്നൈയിൽ നിന്ന് ഇരുവരും ബൈക്കിലാണ് വാളയാറിൽ എത്തിയത്. സുഹൃത്തിന് മാത്രമാണ് തൃശ്ശൂർ കളക്ടറേറ്റിൽ നിന്ന് പാസ് അനുവദിച്ചത്. സുഹൃത്തിൻ്റെ മൊബൈൽ ഫോൺ നമ്പരാണ് രണ്ടു പേരിനും ഒപ്പം പാസിനുള്ള അപേക്ഷയിൽ ഉണ്ടായിരുന്നത്. സുഹൃത്തിനെ തൃശ്ശൂരിലേക്ക് യാത്ര തുടരാൻ പൊലീസ് അനുവദിച്ചു. എന്നാൽ പാസ്സില്ലാത്തതിനാൽ തൃശ്ശൂർ സ്വദേശിയെ വാളയാറിൽ തടഞ്ഞു. വാളയാറിലെ പരിശോധന കേന്ദ്രത്തിൽ പരിശോധിച്ചപ്പോൾ രോഗലക്ഷണങ്ങൾ കണ്ടതിനാൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.