സംസ്ഥാനത്ത് കോടതികൾ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും; ഹൈക്കോടതി മാർ​ഗരേഖ പുറത്തിറക്കി

തിങ്കളാഴ്ച മുതൽ കീഴ്ക്കോടതികൾക്ക് പ്രവർത്തനം പുനരാരംഭിക്കാം. അതേസമയം, റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവർത്തിക്കുന്ന കോടതികൾക്ക് നിയന്ത്രണങ്ങളിൽ ഇളവില്ല. 

courts will be active from monday onwards

കൊച്ചി: കേരളത്തിലെ കീഴ്ക്കോടതികളുടെ പ്രവർത്തനത്തിന് ഹൈക്കോടതി മാർ​ഗരേഖ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ കീഴ്ക്കോടതികൾക്ക് പ്രവർത്തനം പുനരാരംഭിക്കാം. അതേസമയം, റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവർത്തിക്കുന്ന കോടതികൾക്ക് നിയന്ത്രണങ്ങളിൽ ഇളവില്ല. 

ജഡ്ജി അടക്കം പത്തു പേർ മാത്രമേ കോടതിമുറിയിൽ ഉണ്ടാകാവൂ എന്നാണ് മാർ​ഗരേഖയിൽ പറയുന്നത്. കോടതി മുറിയിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കേസുമായി ബന്ധപ്പെട്ടവർക്ക് മാത്രമായിരിക്കും കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുക.

അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കരുത്. അഞ്ചുവർഷത്തിലധികം പഴക്കമുള്ള കേസുകൾക്ക് കോടതികൾ മുൻ​ഗണന നൽകണമെന്നും മാർ​ഗരേഖയിലുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios