ഉപകരാർ നൽകിയ കമ്പനികൾ ഇങ്ങോട്ട് ബന്ധപ്പെട്ടത്; ആരോപണങ്ങൾ നിഷേധിച്ച് എസ്ആർഐടി സിഎംഡി

ഗുജറാത്ത്, മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തുവെന്ന് മധു നമ്പ്യാർ

CMD SRIT Madhu Nambiar denied all allegation on AI camera contract kgn

തിരുവനന്തപുരം: ഉപകരാർ നൽകിയ രണ്ട് കമ്പനികളും തങ്ങളെ ഇങ്ങോട്ട് സമീപിച്ചതാണെന്ന് എസ്ആർഐടി എംഡി മധു നമ്പ്യാർ. 151 കോടി രൂപ ഫണ്ട് ചെയ്യാമെന്ന് ഇരു കമ്പനികളും അറിയിച്ചു. എന്നാൽ ലൈറ്റ് മാസ്റ്റർ കമ്പനിക്ക് ഫണ്ട് നൽകാനായില്ല. നാഷൻ വൈഡ് ടെണ്ടറാണ് വിളിച്ചത്. എസ്ആർഐടിക്ക് പങ്കെടുത്തിരുന്നു. ഒപ്പം ഗുജറാത്ത്, മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തു. അതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് കൊണ്ടാണ് എസ്ആർഐടിക്ക് കരാർ കിട്ടിയതെന്നും മധു വ്യക്തമാക്കി.

നിർമ്മിത ബുദ്ധിയിൽ അശോക് താലൂക്‌ദറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ 16 സംസ്ഥാനത്തും 18 അന്താരാഷ്ട്ര രാജ്യങ്ങളിലേക്ക് പ്രൊഡക്ടുകൾ നൽകിയിട്ടുമുണ്ട്. ഇത് ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. 25 കോടി വരെയുള്ള പ്രൊജക്ടിൽ നമ്മൾ നേരിട്ടാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. അതിന് മുകളിൽ പോയാൽ പ്രൊജക്ടുകൾ അടിസ്ഥാനമാക്കി മറ്റ് നിക്ഷേപകരുണ്ട്. അങ്ങിനെയാണ് ഈ പദ്ധതി കിട്ടിക്കഴിഞ്ഞിട്ട് രണ്ട് കേരളാ കമ്പനികൾ ഞങ്ങളെ ബന്ധപ്പെടുകയായിരുന്നു.

പദ്ധതികൾ കിട്ടിയാൽ ബാങ്കിനെ സമീപിച്ച് വായ്പ ചോദിക്കും. കിട്ടിയില്ലെങ്കിൽ നിക്ഷേപകരെ സ്വീകരിക്കുകയുമാണ് പതിവ്. തീരുമാനമെടുക്കാൻ പോകുമ്പോഴാണ് കമ്പനികൾ ഞങ്ങളെ ബന്ധപ്പെട്ടത്. ഇലക്ട്രോണിക്സ് മുഴുവൻ ലൈറ്റ് മാസ്റ്ററും സിവിൽ വർക്കുകളും മറ്റും പ്രസാദിയോയും നൽകാമെന്ന് ഉറപ്പ് പറഞ്ഞു. രണ്ട് പേരും ഫണ്ട് ചെയ്യാമെന്ന് പറഞ്ഞു. ഒന്നര മാസം കാത്തുനിന്നു. എന്നാൽ പിന്നീട് പ്രവർത്തികൾ വൈകി. ഇതോടെയാണ് ഫണ്ടിങ് അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞു. ഇ-സെൻട്രിക് ഡിജിറ്റൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇപ്പോൾ ഫണ്ട് ചെയ്യുന്നതെന്നും എസ്ആർഐടി സിഎംഡി പറഞ്ഞു.

എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉപകരാർ ലഭിച്ച പ്രസാദിയോ കമ്പനി രൂപീകരിച്ചത് 2020 ഫെബ്രുവരിയിൽ. ബന്ധുക്കളായ രണ്ട് പേരടക്കം നാല് പേരാണ് കമ്പനിയുടെ ഡയറക്ടർമാർ. എ ഐ ക്യാമറ സ്ഥാപിക്കാൻ വലിയ കരാറുകൾ എടുത്ത് മുൻ പരിചയമില്ല. കമ്പനി രജിസ്ട്രേഷൻ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കരാറിന്റെ ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ അൽഹിന്ദ്  ഗ്രൂപ്പും പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്തതോടെ ഇവരെ പുറത്താക്കി പുതിയ കരാറുണ്ടാക്കി. ആദ്യം ഉണ്ടാക്കിയത് 151കോടി രൂപയുടെ കരാർ. പ്രസാഡിയോയുടെ ആഭ്യന്തര എസ്റ്റിമേറ്റനുസരിച്ച് ചെലവ് 62 കോടി മാത്രം. യോഗങ്ങളിൽ ആദ്യ ഘട്ടത്തിൽ ഭരണകക്ഷിയിലെ പ്രമുഖന്റെ അടുത്ത ബന്ധു  പങ്കെടുത്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios