അര്‍ദ്ധ സൈനികര്‍ക്ക് കൊവിഡ് ബാധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ എത്തിയ ആഭ്യന്തരയാത്രക്കാരിൽ 64.05 ശതമാനം പേരും വന്നതു റെഡ്സോണിൽ നിന്നാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. റോഡുകളിലൂടെയാണു ഭൂരിഭാഗവും എത്തിയത്. ആകെ വന്നതിന്റെ 62.55 ശതമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് 66 സിഐഎസ്എഫ് ജവാൻമാർക്കും ആർമിയിലെ 26 സൈനികർക്കും രോഗം പിടിപെട്ടത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അര്‍ദ്ധ സൈനികര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമെന്ന് മുഖ്യമന്ത്രി സ്ഥിരം പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
അതേ സമയം സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര് രോഗമുക്തരായി. 157 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി.
കേരളത്തില്‍ എത്തിയ ആഭ്യന്തരയാത്രക്കാരിൽ 64.05 ശതമാനം പേരും വന്നതു റെഡ്സോണിൽ നിന്നാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. റോഡുകളിലൂടെയാണു ഭൂരിഭാഗവും എത്തിയത്. ആകെ വന്നതിന്റെ 62.55 ശതമാനം. വ്യോമമാർഗം വന്നത് 19.11 ശതമാനം. റെയിൽവേ വഴി 14.82 ശതമാനം. ബാക്കി വന്നത് കപ്പൽ വഴിയാണ്. കേരളത്തിലേക്ക് എത്തിയവരിൽ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നത് 2583 പേരാണ്. അത് ഇതുവരെ വന്നതിന്റെ പോയിന്റ് 51 ശതമാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.വിദേശത്തുനിന്നുൾപ്പെടെ ഏറ്റവും കൂടുതൽ പേർ എത്തിയതു മലപ്പുറം ജില്ലയിലേക്കാണ്. രണ്ടാം സ്ഥാ നത്തു കണ്ണൂരും മൂന്നാം സ്ഥാനത്ത് എറണാകുളവുമാണ്. ഏറ്റവും കുറവ് ആളുകളെത്തിയതു വയനാട്ടിലേക്കാണ്. സംസ്ഥാനം തിരിച്ചുള്ള കണക്കു നോക്കിയാൽ ഏറ്റവും അധികം പേർ കേരളത്തിലേക്ക് എത്തിയത് തമിഴ്നാട്ടിൽ നിന്നാണ്. തൊട്ടു പിന്നിൽ കർണാടകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഭേദമായ രോഗികൾ ഏഴു ദിവസം വീടുകളിൽ തുടരണം. അതു രോഗിയായിരുന്ന ആളും വീട്ടുകാരും എല്ലാമുപരി വാർഡ് തലസമിതി യും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.