Asianet News MalayalamAsianet News Malayalam

ഷംസീർ അങ്ങനെ പറയരുതായിരുന്നു, എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയെ സ്പീക്കര്‍ ന്യായീകരിച്ചതിനെതിരെ ബിനോയ് വിശ്വം

ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ്, അക്കാര്യം മറക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി   ബിനോയ് വിശ്വം

binoy viswam against speaker on jusifying adgp rss meet
Author
First Published Sep 10, 2024, 11:53 AM IST | Last Updated Sep 10, 2024, 12:17 PM IST

കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി   ബിനോയ് വിശ്വം രംഗത്ത്..ഷംസീർ അങ്ങനെ പറയരുതായിരുന്നു,സ്പീക്കറുടെ ആർഎസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരു.അത് ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇട നൽകും .ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ്, അക്കാര്യം മറക്കരുത് .ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു? വ്യക്തത വേണമെന്നും  ബിനോയ് വിശ്വം ആവശ്യപ്പെട്ടു

 

എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ ഇന്നലെ രംഗത്തെത്തിയിരുന്നു.  എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ  ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ചൂണ്ടിക്കാട്ടി. ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല. മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തി എന്ന അൻവറിന്‍റെ  ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎൻ ഷംസീർ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios