Asianet News MalayalamAsianet News Malayalam

കാത്തിരിപ്പ് അവസാനിക്കുന്നു; ആപ്പിള്‍ ഇന്‍റലിജന്‍സ് വരവ് പ്രഖ്യാപിച്ചു, വരുന്നത് ഈ ഫീച്ചറുകള്‍

ആപ്പിള്‍ 2024 ജൂണ്‍ 10ന് നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഇന്‍റലിജന്‍സ് അവതരിപ്പിച്ചത്

The First Set of Apple Intelligence Features Available in October
Author
First Published Sep 17, 2024, 1:01 PM IST | Last Updated Sep 17, 2024, 1:08 PM IST

കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികളുടെ ക്ഷമ പരീക്ഷിച്ചെങ്കിലും ആപ്പിളിന്‍റെ സ്വന്തം എഐയായ 'ആപ്പിള്‍ ഇന്‍റലിജന്‍സ്' ഇനി വൈകില്ല. ഒക്ടോബറില്‍ ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ആദ്യഘട്ട ഫീച്ചറുകള്‍ ലഭ്യമാകുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. ഐഒഎസ് 18 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ചും കമ്പനി മനസുതുറന്നത്. സപ്പോര്‍ട്ടാവുന്ന ഐഫോണ്‍ ഡിവൈസുകളില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് സൗജന്യമായി ഉപയോഗിക്കാം. 

ആപ്പിള്‍ 2024 ജൂണ്‍ 10ന് നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഇന്‍റലിജന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസം അമേരിക്കയില്‍ ഡെവലര്‍പ്പര്‍മാര്‍ക്ക് ടെസ്റ്റിംഗിനായി ആപ്പിള്‍ ഇന്‍റലിജന്‍സ് അവതരിപ്പിച്ചു. ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ആദ്യഘട്ട ഫീച്ചറുകളാണ് ഈ വരുന്ന ഒക്ടോബര്‍ മാസം തെരഞ്ഞെടുക്കപ്പെട്ട ഐഫോണുകളില്‍ ലഭ്യമാകാന്‍ പോകുന്നത്. ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ സമ്പൂര്‍ണ ഫീച്ചറുകള്‍ അടുത്ത വര്‍ഷം (2025) മാത്രമേ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകൂ. ആപ്പിള്‍ ഇന്‍റലിജന്‍സിന് ഓണ്‍-ഡിവൈസ് മോഡല്‍, സെര്‍വര്‍ അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് മോഡല്‍ എന്നിവയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 

Read more: എത്തി ആപ്പിളിന്‍റെ ഐഒഎസ് 18; ഏതൊക്കെ ഐഫോണുകളില്‍ ലഭിക്കും, എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം?

ഏറ്റവും പുതിയ ഐഒഎസ് 18 ഒഎസുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ആപ്പിള്‍ ഇന്‍റലിജന്‍സ്. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പാകത്തിനാണ് ആപ്പിള്‍ ഐഒഎസ് 18 രൂപകല്‍പന ചെയ്തിട്ടുള്ളത്. എഴുതാനും പ്രൂഫ്‌റീഡ് ചെയ്യാനും മെയിലും നോട്ടും വെബ്‌പേജുകളും തേഡ്-പാര്‍ട്ടി ആപ്പുകളും വഴിയുള്ള വലിയ ലേഖനങ്ങള്‍ സംക്ഷിപ്ത രൂപത്തിലാക്കാനുമുള്ള എഴുത്തുപകരണങ്ങള്‍, ചിത്രങ്ങളിലെ അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള പുതിയ ക്ലീന്‍അപ് ടൂള്‍, സാധാരണമായ ഭാഷ വഴി ഫോട്ടോകളും വീഡിയോകളും സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം, ഓഡിയോ മൊഴിമാറ്റാനും ചുരുക്കാനുമുള്ള സംവിധാനം, ഫോണ്‍ കോളുകളിലെ വിവരങ്ങള്‍ ചുരുക്കിയെഴുതി നോട്ടാക്കാനുള്ള സൗകര്യം തുടങ്ങിയവ ആപ്പിള്‍ ഇന്‍റലിജന്‍സില്‍ ഉടനെത്തും. ഇതിനൊപ്പം വോയിസ് കണ്‍ട്രോള്‍ സംവിധാനമായ സിരി കൂടുതല്‍ അനായാസവുമാകും. 

Read more: ഐഫോണെടുത്ത് ആരേലും പണിയുമെന്ന പേടി വേണ്ട; ഐഒഎസ് 18ല്‍ ആപ്പുകള്‍ ലോക്കും ഹൈഡും ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios