Asianet News MalayalamAsianet News Malayalam

'പഴയത് പോലെ നടക്കില്ല'; 5 ടൺ ഭാരമുള്ള ട്രാക്ടർ കാല് വച്ച് ഉയര്‍ത്താൻ ശ്രമിച്ച് കാല് വട്ടം ഒടിഞ്ഞു; വീഡിയോ വൈറൽ

 'അവനിനി ഒരിക്കലും പഴയത് പോലെ നടക്കില്ല.' ഒരു കാഴ്ചക്കാരന്‍ എഴുതി. 

video of a tractor weighing 5 tonnes being broken while trying to lift it with his foot has gone viral in social media
Author
First Published Sep 17, 2024, 12:52 PM IST | Last Updated Sep 17, 2024, 12:52 PM IST


റീൽസും ഷോട്ട്സുമാണ് പ്രധാനം. അതിനിടെ മനുഷ്യന്‍റെ ബുദ്ധിക്കും ബോധത്തിനും ഒരു വിലയുമില്ലെന്ന് തോന്നും ചില റീലുകളും ഷോട്ട്സുകളും കണ്ടാല്‍. സമാന തോന്നലുണ്ടാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എവിടെയോ ഇരുന്ന് മൊബൈലിലെ റീൽസ് നോക്കിക്കൊണ്ടിരിക്കുന്നവരുടെ മുന്നില്‍ തന്‍റെ 'അതുല്യമായ ശക്തി' തെളിയിക്കാന്‍ ഒരു യുവാവ് നടത്തിയ ശ്രമമായിരുന്നു അത്. ഏതാണ്ട് അഞ്ച് ടണ്‍ ഭാരമാണ് ഒരു സാധാരണ ടാക്ടറിന്. അത്തരത്തിലുള്ള ഒരു ടാക്ടറിന്‍റെ ടയറില്‍ കാല് വച്ച് അത് ഉയർത്താന്‍ ശ്രമിച്ചതായിരുന്നു (ലഗ് പ്രസ്) യുവാവ്. പക്ഷേ, പണി പാളി. കാല് പുറകിലേക്ക് വളഞ്ഞു. പിന്നാലെ ഒടിഞ്ഞു. നിലവിളിച്ച് കൊണ്ട് സഹായത്തിന് അപേക്ഷിക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ടാക്ടറിന്‍റെ ടയറിന് സമീപത്ത് ഇരുന്ന് കൊണ്ട് കാല് ഉപയോഗിച്ച് ടയര്‍ ഉയർത്താനുള്ള ശ്രമത്തിനിടെ പിന്നോട്ട് കാല്‍ വളയുന്നതിന് പിന്നാലെ എല്ലുകള്‍ നുറുങ്ങുന്ന ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ഇതിന് പിന്നാലെയാണ് യുവാവ് നിലവിളിക്കുന്നത്. ഡെപ്ത് പോസിറ്റീവ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. അതേസമയം വീഡിയോയിലെ കാര്യങ്ങളെ കുറിച്ചൊന്നും വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പില്‍ പറയുന്നില്ല. മറിച്ച് വോൾവോ എസ് 60 പോൾസ്റ്റാർ എന്ന വാഹനത്തെ കുറിച്ചുള്ള വിവരണമാണ് അടിക്കുറിപ്പില്‍ നല്‍കിയിരിക്കുന്നത്. പക്ഷേ. വീഡിയോ കണ്ട കാഴ്ചക്കാരെല്ലാം എഴുതിയത് ലഗ് പ്രസ് ചെയ്ത് അപകടം സംഭവിച്ച യുവാവിനെ കുറിച്ചും. 

'എന്‍റെ ആറ് രൂപ'; പോർഷെ മുതൽ ബിഎംഡബ്ല്യു വരെ പാർക്ക് ചെയ്തിരിക്കുന്ന സൊമാറ്റോ ഓഫീസ്; വീഡിയോ വൈറൽ

അതിവേഗം കുന്നിറങ്ങിയ കളിപ്പാട്ട വണ്ടി മരത്തിലിടിച്ച് മറിഞ്ഞ് കുരുന്നുകൾ; ചിരിക്കുന്ന അച്ഛന്‍റെ വീഡിയോ വൈറൽ

വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകളിലധികവും യുവാവിന് ശരിയാം വണ്ണം ലഗ് പ്രസ് ചെയ്യാന്‍ അറിയില്ലെന്നതിനെ കുറിച്ചായിരുന്നു. 'അവനിനി ഒരിക്കലും പഴയത് പോലെ നടക്കില്ല.' ഒരു കാഴ്ചക്കാരന്‍ എഴുതി. ' ലെഗ് പ്രസ് എങ്ങനെ ശരിയായി ചെയ്യണമെന്ന് അറിയാമായിരുന്നെങ്കിൽ ബ്രോയ്ക്ക് കുഴപ്പമൊന്നും സംഭവിക്കില്ലായിരുന്നു. അതുകൊണ്ടാണ് പറയുന്നത് ലഗ് പ്രസ് ചെയ്യുമ്പോള്‍ കാലിൽ അമർത്തിക്കൊണ്ട് നിങ്ങൾ കാൽമുട്ടുകൾ പൂട്ടാൻ പാടില്ലായെന്ന്' മറ്റൊരു കാഴ്ചക്കാരന്‍ ലഗ് പ്രസ് ചെയ്യേണ്ട രീതിയെ കുറിച്ച് സൂചിപ്പിച്ചു. 'രസകരമായ കാര്യം, ട്രാക്ടർ ഉയർത്താൻ സഹായിച്ച മറ്റേയാൾ ഓടി' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

ആഴ്ചയില്‍ ഏഴ് ജോലികള്‍; 21 കാരിയായ ബ്രിട്ടീഷ് യുവതിയുടെ പ്രതിമാസ വരുമാനം 2 ലക്ഷം രൂപ

Latest Videos
Follow Us:
Download App:
  • android
  • ios