കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹനാൻ എംപി

 കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്. 

Benny Behanan MP has introduced private bill Lok Sabha against black magic

ദില്ലി: കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാൻ എം പി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്. സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർദ്ധിക്കുന്നുവെന്നും അതുകൊണ്ട് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് നിർദേശിക്കുകയും അത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഒരു ബില്ല് എന്നാണ് ബെന്നി ബെഹനാൻ ഇതിലൂടെ വ്യക്തമാക്കുന്നത്.  

 

രാജ്യത്ത് പലയിടങ്ങളിലും പ്രാചീന രീതിയിലുള്ള ബലി അര്‍പ്പണങ്ങള്‍, അത്തരത്തിലുള്ള നടപടികള്‍ നടക്കുന്നു. വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. അത്തരം വിശ്വാസങ്ങള്‍ക്ക് തടയിടാന്‍ ഈ ബില്ലിന് സാധിക്കും എന്നാണ് ബെന്നി ബെഹനാന്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. യുക്തിചിന്ത പ്രോത്സാഹന ബില്ല് എന്നാണ് ഈ ബില്ലിന്‍റെ പേര്. രാജ്യത്തെ ഭീകരമായ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ ഈ ബില്ല് ഉപകരിക്കും എന്ന് ഈ ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. യുക്തിസഹമായ ചിന്തയും യുക്തിസഹമായ തത്വങ്ങളും പ്രോത്സാഹിപ്പിക്കാനും ഉയര്‍ത്തിപ്പിടിക്കാനും അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തുക എന്നിവയാണ് ബില്ലിന്‍റെ ലക്ഷ്യം എന്നും പറയുന്നുണ്ട്. 

 

Latest Videos
Follow Us:
Download App:
  • android
  • ios