Asianet News MalayalamAsianet News Malayalam

'യൂസര്‍ നെയിമിന് താഴെയായി അറബിക് എന്ന് തോന്നുന്ന വാക്ക്', കെ സുധാകരന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു

 ഡിജിപിക്കും എക്‌സ് അധികൃതര്‍ക്കും കെ.സുധാകരന്‍ പരാതി നല്‍കി

Arabic sounding word below username K Sudhakaran s X account hacked
Author
First Published Sep 17, 2024, 4:58 PM IST | Last Updated Sep 17, 2024, 4:58 PM IST

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്‌വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ പേജ് നിയന്ത്രണം തിരിച്ചുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

കെ.സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കർമാർക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജിൽ കെ സുധാകരന്‍ എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എകസ് എന്ന സമൂഹമാധ്യമത്തിലെ തന്റെ പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി സംസ്ഥാന hzeലീസ് മേധാവിക്ക് പരാതി നല്‍കി. പഴയപേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്‌സിന്റെ അധികൃതര്‍ക്കും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്.

പിടിക്കാൻ നോക്കിയപ്പോൾ ചീറ്റി, പോകാൻ കൂട്ടാക്കാതെ അടുക്കളയിൽ ഒളിച്ച മൂർഖൻ; അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios