Asianet News MalayalamAsianet News Malayalam

ചങ്കിടിപ്പ് കൂട്ടുന്ന കാഴ്ച; അതിവേഗതയില്‍ പോകുന്നതിനിടെ കാറിന് മുന്നില്‍ അടിതെറ്റി വീണ് സ്കേറ്റ്ബോർഡർ

ഇറക്കത്തില്‍ റോഡിന് കുറുകെ ഇട്ടിരുന്ന പുതിയ ഒരു പാച്ച് ടാറിംഗില്‍ സ്കേറ്റ്ബോർഡ് കയറുമ്പോള്‍ അതിന്‍റെ ബാലൻസ് നഷ്ടപ്പെടുകയും പിന്നാലെ നിയന്ത്രണം വിട്ട് സ്കേറ്റ്ബോർഡ് തെറിച്ച് പോയി അത് ഓടിച്ചിരുന്ന യുവാവ് താളം തെറ്റി കാറിന് മുന്നിലേക്ക് വീഴുകയും ചെയ്യുന്നു. 

video of a Skateboarder falls in front of car while going at high speed goes viral in social media
Author
First Published Sep 18, 2024, 2:29 PM IST | Last Updated Sep 18, 2024, 2:30 PM IST


പകടകരമാണെന്നും ചെറിയ ഒരശ്രദ്ധ വലിയ അപകടത്തിന് കാരണമാകുമെന്നും അറിയാമെങ്കിലും അത് ചെയ്യുന്ന ചിലരുണ്ട്. അത്തരം ഒരു റീല്‍ നിര്‍മ്മാണ ശ്രമത്തിനിടെ 'ആയുസിന്‍റെ ബലം' കൊണ്ട് മാത്രം ഒരു സ്കേറ്റ്ബോർഡർക്ക് ജീവന്‍ തിരിച്ച് കിട്ടി. വീഡിയോയുടെ കോള്‍ട്രോട്ട എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്കേറ്റ്ബോർഡിംഗ് റീലുകള്‍ പങ്കുവയ്ക്കുന്ന അക്കൌണ്ടില്‍ നിന്നാണ് ഈ വീഡിയോയും പങ്കുവച്ചത്. 

വീഡിയോയില്‍ ഒരു വളവ് തിരിഞ്ഞ് ഇറക്കമിറങ്ങി വരുന്ന ഒരു സ്കേറ്റ്ബോർഡറുടെ തൊട്ട് പിന്നാലെയായി വീഡിയോ ഷൂട്ട് ചെയ്തു കൊണ്ട് ഒരു നീല കാറും കാണാം. രണ്ടും പേരും അത്യാവശ്യം വേഗതയിലാണ് വരുന്നത്. പ്രത്യേകിച്ച് ഇറക്കത്തില്‍. ഇതിനിടെ ഇറക്കത്തില്‍ റോഡിന് കുറുകെ ഇട്ടിരുന്ന പുതിയ ഒരു പാച്ച് ടാറിംഗില്‍ സ്കേറ്റ്ബോർഡ് കയറുമ്പോള്‍ അതിന്‍റെ ബാലൻസ് നഷ്ടപ്പെടുകയും പിന്നാലെ നിയന്ത്രണം വിട്ട് സ്കേറ്റ്ബോർഡ് തെറിച്ച് പോയി അത് ഓടിച്ചിരുന്ന യുവാവ് താളം തെറ്റി കാറിന് മുന്നിലേക്ക് വീഴുകയും ചെയ്യുന്നു. ഒരു നിമിഷാര്‍ദ്ധത്തില്‍ സംഭവിച്ച ഈ അപകടം തൊട്ട് പിന്നിലുണ്ടായിരുന്ന കാര്‍ ഡ്രൈവറുടെ സമയോചിതമായ പ്രവര്‍ത്തിയിലൂടെ വലിയ അപകടമില്ലാതെ അവസാനിച്ചു. 

'അടിവസ്ത്രം ശരിയായി ധരിക്കുക'; ഫ്ലൈറ്റ് അറ്റൻഡന്‍റുമാർക്ക് ഡെൽറ്റ എയർലൈൻസിന്‍റെ പുതിയ മെമ്മോ, വ്യാപക പ്രതിഷേധം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by cole trotta (@coletrotta)

18 മണിക്കൂർ ജോലി ചെയ്ത ഡെലിവറി ഏജന്‍റ് കുഴഞ്ഞു വീണ് മരിച്ചു; തൊഴിൽ നിയമങ്ങളെവിടെയെന്ന് ചൈനീസ് സോഷ്യൽ മീഡിയ

തൊട്ട് മുന്നിൽ പോവുകയായിരുന്ന സ്കേറ്റ്ബോർഡർ താഴെ വീണതിന് പിന്നാലെ കാര്‍ ഡ്രൈവർ സഡന്‍ബ്രേക്ക് ഇടുകയും വണ്ടി പെട്ടെന്ന് വെട്ടിക്കുകയും ചെയ്യുന്നു. "അതെ, ഞാൻ ഇന്ന് സ്വയം തീകൊളുത്തി, ഞങ്ങൾ വീണ്ടും എഴുന്നേൽക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. 20 ലക്ഷം പേരാണ് വീഡിയോ ഇതിനകം ലൈക്ക് ചെയ്തത്. അതേസമയം 15 കോടി പേരാണ് വീഡിയോ കണ്ടത്. "ഡ്രൈവർക്ക് ഗ്രാമി അവാർഡ് നല്‍കണം"  ഒരു കാഴ്ചക്കാരന്‍ എഴുതി. "പഠനം ഒരു തുടർച്ചയായ പ്രക്രിയയാണ്, നിങ്ങൾ അതിൽ ഉറച്ചുനിൽക്കണം." മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു. 'അവന്‍ വീണ് പോയ ആ റോഡ് ആരെങ്കിലും ശ്രദ്ധിച്ചോ' മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു. റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് രക്ഷപ്പെട്ടുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.

മൂന്ന് വർഷത്തെ കാത്തിരിപ്പ്, ഗർഭധാരണം, പക്ഷേ അയൽവാസിയുടെ നായ ആക്രമിച്ചതോടെ അലസി; ഒടുവിൽ 10 ലക്ഷം നഷ്ടപരിഹാരം

 


 

Latest Videos
Follow Us:
Download App:
  • android
  • ios