'കേരളത്തിൽ ആഞ്ഞുവീശിയത് പിണറായി വിരുദ്ധ തരംഗം, തെരഞ്ഞെടുപ്പ് ഫലം പിണറായിക്ക് കൂടിയുള്ള താക്കീത്'
മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടർന്നാൽ സംഭവിക്കാൻ പോകുന്നത് സിപിഎമ്മിന്റെ അന്ത്യമാണെന്നും എൻകെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. സിപിഎം വിരുദ്ധ തരംഗം പോലുമല്ല. പിണറായിക്ക് കൂടിയുള്ള താക്കീതാണ് തെരഞ്ഞെടുപ്പ് ഫലം. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റാൻ സിപി എം തയ്യാറാകണം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടർന്നാൽ സംഭവിക്കാൻ പോകുന്നത് സിപിഎമ്മിന്റെ അന്ത്യമാകുമെന്നും പ്രേമചന്ദ്രൻ ദില്ലിയില്‍ പറഞ്ഞു.