കെഎസ്ഇബിയിൽ 745 ഒഴിവുകൾ; ഉടൻ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യും; ഘട്ടംഘട്ടമായി നിയമനം

കെ എസ് ഇ ബി 745 ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യും

745 vacancies in KSEB Will report to PSC immediately Hiring

തിരുവനന്തപുരം: ആകെ 745 ഒഴിവുകൾ  പിഎസ്സി ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതായി കെഎസ്ഇബി. ഉടൻ ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം വാര്‍ത്താക്കുറിപ്പിൽ  അസിസ്റ്റന്റ് എന്‍‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പി എസ് സി ക്വാട്ടയിൽ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക. സര്‍‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ ആകെയുള്ള 83 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 

സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പി എസ് സി. ക്വാട്ടയിൽ 217-ഉം,  ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ 80 ശതമാനം പി എസ് സി ക്വാട്ടയിൽ 208 ഉം ഒഴിവുകൾ ഘട്ടംഘട്ടമായി റിപ്പോർട്ട് ചെയ്യും. ഇവ കൂടാതെ, സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിൽ സര്‍‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ ആകെയുള്ള ഒഴിവുകളായ 131-ഉം, ഡിവിഷണല്‍ അക്കൌണ്ട്സ് ഓഫീസര്‍ തസ്തികയില്‍ 33 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 6-ഉം ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക. 

നിയമനം ലഭിക്കുന്നവർക്ക് കാര്യക്ഷമവും സമയബന്ധിതവുമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളിലെ സൗകര്യം ഉറപ്പാക്കുന്നതിനും ഒന്നിച്ച് കൂടുതൽ പേർ വിരമിക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായും ഭരണപരമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായാണ് ചില വിഭാഗങ്ങളിൽ ഘട്ടംഘട്ടമായി നിയമനം നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

നിര്‍ധന വീട്ടമ്മക്ക് കെഎസ്ഇബി ഷോക്ക്, ഒരു മുറി വീട്ടിലെ കഴിഞ്ഞ ബില്ല് 780 രൂപ, ഇത്തവണ കിട്ടിയത് 17,445 രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios