പാലക്കാട്ട് വൻ ചന്ദനവേട്ട; മൂന്ന് വീടുകളില്‍ നിന്നായി പിടിച്ചത് 97 കിലോ ചന്ദനം
കരിപ്പമണ്ണ സ്വദേശികളായ അലവി, ജുനൈദ്, നൗഷാദ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാലിവര്‍മൂവരും ഒളിവിലാണ്. ഇന്നലെ രാത്രി 10.30ഓട് കൂടിയായിരുന്നു റെയ്ഡ്
പാലക്കാട്: നെല്ലിയാമ്പതിയിൽ വൻ ചന്ദനവേട്ട.97 കിലോ ചന്ദനം പിടിച്ചെടുത്തു. ഫോറസ്റ്റ് ഫ്ലയിങ് കോഡിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ചന്ദനം പിടിച്ചത്. നെല്ലിയാമ്പതി കരിപ്പമണ്ണയിലെ മൂന്ന് വീടുകളിൽ നിന്നായാണ് ചന്ദനം പിടിച്ചത്.
കരിപ്പമണ്ണ സ്വദേശികളായ അലവി, ജുനൈദ്, നൗഷാദ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാലിവര്‍മൂവരും ഒളിവിലാണ്. ഇന്നലെ രാത്രി 10.30ഓട് കൂടിയായിരുന്നു റെയ്ഡ്.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്‍റലിജൻസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചന്ദനം തിരുവാഴിയോട് സെക്ഷൻ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-