റാപ്പിഡ് ടെസ്റ്റില്‍ കൊവിഡ്: മലപ്പുറത്ത് 30 പ്രവാസികളെ സ്കൂളിലേക്ക് മാറ്റി; അടിസ്ഥാന സൗകര്യമില്ലെന്ന് പരാതി
മലപ്പുറം ചേറൂർ ചാക്കിരി യുപി സ്കൂളിലാണ് സ്ത്രീകളും കുട്ടികളുമടക്കം 30 പേരെ എത്തിച്ചത്. സ്കൂളിൽ അടിസ്ഥാന സൗകര്യമില്ലെന്ന് പരാതി.
മലപ്പുറം: മലപ്പുറത്ത് റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായ 30 പ്രവാസികളെ മാറ്റിയത് സ്കൂളിലേക്ക്. കരിപ്പൂരില്‍ വിമാനമിറങ്ങിയ 30 പേരെയാണ് സ്കൂളിലേക്ക് മാറ്റിയത്. മലപ്പുറം ചേറൂർ ചാക്കിരി യുപി സ്കൂളിലാണ് സ്ത്രീകളും കുട്ടികളുമടക്കം 30 പേരെ എത്തിച്ചത്. സ്കൂളിൽ അടിസ്ഥാന സൗകര്യമില്ലെന്ന് പരാതി. ഇന്നലെ രാത്രിയാണ് ഇവർ കരിപ്പൂരിലെത്തിയത്.
അതേസമയം, സ്കൂളില്‍ ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ടെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു. റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായ എല്ലാവരും പിന്നീട് നടത്തുന്ന പരിശോധനകളിൽ പോസറ്റീവ് ആകണമെന്നില്ല. അതുകൊണ്ടാണ് ആശുപത്രിയിലേക്ക് മാറ്റാത്തത് എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശതീകരണം.