കോഴിക്കോട് വിദേശത്ത് നിന്ന് വന്ന 15 പേർക്ക് കോവിഡ് 19; ആറ് പേര്‍ക്ക് രോഗമുക്തി

ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര്‍ രോഗമുക്തി നേടി. പുതുതായി വന്ന 1,067 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,471 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്.

15 new covid 19 case confirmed kozhikode district toady

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേര്‍‌ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിവേദശത്ത് നിന്നവരാണ് എല്ലാവരും. അതേസമയം എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര്‍ രോഗമുക്തി നേടിയെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു.   

ഇന്ന് പുതുതായി വന്ന 1,067 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,471 പേര്‍ നിരീക്ഷണത്തിലുണ്ട്.  ജില്ലയില്‍ ഇതുവരെ 55,687 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്നവരില്‍ 61 പേരുള്‍പ്പെടെ 254 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 163 പേര്‍ മെഡിക്കല്‍ കോളേജിലും 91 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 64 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

 ജില്ലയില്‍ ഇന്ന് വന്ന 568 പേര്‍ ഉള്‍പ്പെടെ ആകെ 11,960 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 560 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,309 പേര്‍ വീടുകളിലും 81 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 

എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി (39), വയനാട് സ്വദേശി (32), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുറമേരി സ്വദേശി (48), നടുവണ്ണൂര്‍ സ്വദേശി (31), രാമനാട്ടുകര സ്വദേശിനി (54), ഓമശ്ശേരി സ്വദേശിനി (22) 
എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയവര്‍ 

 ഇന്ന് കോഴിക്കോട് നിന്നും 396 സ്രവസാംപിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ആകെ 15,782 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 14,538 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 14,131 എണ്ണം നെഗറ്റീവാണ്.  പരിശോധനക്കയച്ച സാമ്പിളുകളില്‍ 1,244 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇപ്പോള്‍  134 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 83 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഏഴു പേര്‍ കണ്ണൂരിലും രണ്ടുപേര്‍ മലപ്പുറത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. 

ഇതുകൂടാതെ  ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു എറണാകുളം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും  കോഴിക്കോട് മെഡിക്കല്‍ കോളേജിലും  ചികിത്സയിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios