അനുരാഗിന് ശബ്ദത്തിന്റെ ലോകത്തിലേക്ക് തിരിച്ചുവരണം; ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടി 12 വയസ്സുകാരൻ

വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര സ്വദേശികളായ സുനിൽ പ്രിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനുരാഗ്. വരുന്ന നവംബർ നാലിനണ് അനുരാഗിന്‍റെ ശസ്ത്രക്രിയ. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

12 year old boy who lost hearing seeks help for surgery

തിരുവനന്തപുരം: ചെവിയിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് കേൾവി ശക്തി നഷ്ടപ്പെട്ട ഇരട്ടക്കുളങ്ങര സ്വദേശിയായ 12 വയസ്സുകാരൻ അനുരാഗ് ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ശബ്ദത്തിന്റെ ലോകത്തിലേക്ക് അനുരാഗിന് തിരിച്ചു വരണം, കൂട്ടുകാരോടൊപ്പം സ്കൂളിൽ ചെന്നിരുന്നു പഠിക്കണം, അതിന് നമ്മുടെ ഓരോരുത്തരെയും സഹായം ആവശ്യമാണ്.

വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര സ്വദേശികളായ സുനിൽ പ്രിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനുരാഗ്. ജന്മനാ കേൾവി വൈകല്യമുള്ള കുട്ടിയെ മൂന്നര വയസ്സിൽ കോക്ലിയർ ഇമ്പ്ളാനേഷൻ നടത്തിയാണ് ശബ്ദത്തിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. രണ്ട് വർഷം മുമ്പ് ചെവിയിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി പഴുപ്പ് എടുത്തു കളഞ്ഞിരുന്നു. എന്നാൽ വീണ്ടും ഇരു ചെവികളിലും പഴുപ്പ് ബാധിച്ച് കേൾവി ഇല്ലാതായിരിക്കുകയാണ്. വരുന്ന നവംബർ നാലിനണ് അനുരാഗിന്‍റെ ശസ്ത്രക്രിയ. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

ഇതിനകം തന്നെ മൂന്ന് ശസ്ത്രക്രിയ പൂർത്തിയാക്കിയ അനുരാഗിന്റെ കുടുംബാംഗങ്ങൾക്ക് ഒരു ശസ്ത്രക്രിയയ്ക്ക് കൂടിയുള്ള പണം കണ്ടെത്തുകയെന്നത് വളരെ ശ്രമകരമാണ്. പ്രായമായ മാതാവ് രുഗ്മിണിയും പ്ലസ്ടുവിന് പഠിക്കുന്ന മകൻ അനിരുദ്ധും ഉൾപ്പെടുന്ന അഞ്ചംഗകുടുംബത്തിന് ഇതിനകം തന്നെ ചികിത്സിക്കായി ലക്ഷങ്ങളാണ് ചെലവായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സുനിലിന്റെ ചെറിയ വരുമാനത്തിനുള്ള തുക കൊണ്ടാണ് ഇതുവരെ കുടുംബം മുന്നോട്ടുപോയിരുന്നത്. ചികിത്സയുടെ ഭാഗമായി വലിയൊരു തുക സാമ്പത്തിക ബാധ്യതയും ഈ കുടുംബത്തിനുണ്ട്. സുമനസ്സുകളുടെ സഹായം ഉണ്ടായാൽ മാത്രമേ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകു.

വടക്കാഞ്ചേരി സെന്റ് പയസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അനുരാഗ് അസുഖത്തെ തുടർന്ന് മാസങ്ങളായി സ്കൂളിൽ പോകുവാൻ കഴിഞ്ഞിട്ടില്ല. കേൾവി നഷ്ടപ്പെട്ടതിനെ തുടർന്നാണ് സ്കൂളിലേക്ക് പോകാത്തത്. ചികിത്സിക്കും മറ്റുമായി ആറുമാസത്തെ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

അക്കൗണ്ട് നമ്പർ: 67369176966

IFSC:SBIN0070172

വടക്കാഞ്ചേരി ശാഖ:,

google Pay: 8281 534 374

Anarha Indira

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios