ഫ്ലക്സ് കത്തിച്ചാൽ എന്നെ ഇല്ലാതാക്കാൻ പറ്റില്ലെന്ന് ശോഭ സുരേന്ദ്രൻ; 'അതിന് ലൈസൻസുള്ള തോക്ക് വാങ്ങേണ്ടി വരും'

ഫ്ലക്സ് കത്തിക്കുന്നതിലൂടെ തന്നെ ഇല്ലാതാക്കാം എന്നത് വ്യോമോഹമാണെന്നും അതിന് ലൈസൻസുള്ള തോക്ക് വാങ്ങേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ.

BJP Leader Sobha Surendran responde over flex board burned in palakkad

പാലക്കാട്: പാലക്കാട് സിപിഎം അവരുടെ വോട്ടുകൾ ചോരാതെ നോക്കിയാൽ ബിജെപി ജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഫ്ലക്സ് കത്തിക്കുന്നതിലൂടെ തന്നെ ഇല്ലാതാക്കാം എന്നത് വ്യോമോഹമാണെന്നും തന്നെ ഇല്ലാതാക്കാൻ ലൈസൻസുള്ള തോക്ക് വാങ്ങേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ശോഭ ഫാക്ടർ പാലക്കാട് തിരിച്ചടിയാകില്ലെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തൻ്റെ പ്രചാരണങ്ങൾ മുന്നിൽ നിന്നും നയിക്കുന്നത് ശോഭ സുരേന്ദ്രനാണ്. മറ്റു പ്രചാരണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കുടുംബയോഗങ്ങളിലും ശോഭയുടെ സാന്നിധ്യമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ വീടുകയറിയുള്ള പ്രചാരണങ്ങളിലും ശോഭ പങ്കെടുക്കുമെന്നും സി കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു.

Also Read: പാലക്കാട് കെ മുരളീധരനെ ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് കെ സി വേണുഗോപാൽ; 'സതീശൻ ശൈലി മാറ്റേണ്ട'

Latest Videos
Follow Us:
Download App:
  • android
  • ios