ചായക്കും കാപ്പിക്കും വടകൾക്കും 11, ഊണിന് 71 രൂപ; വില കൃത്യമായി പ്രദർശിപ്പിക്കണം; മണ്ഡലകാലത്തെ വില നിശ്ചയിച്ചു

ഹോട്ടലുകള്‍, ബേക്കറികള്‍ ( 5 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴികെ) എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉൾപ്പെടെയാണ്  നിശ്ചയിച്ചിട്ടുള്ളത്.

11 rs for tea coffee and vada 71 rs for meals price must be shown accurately collector order

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ ഹോട്ടലുകളിലെ   ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ്  വില നിര്‍ണ്ണയിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകള്‍, ബേക്കറികള്‍ ( 5 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴികെ) എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉൾപ്പെടെയാണ്  നിശ്ചയിച്ചിട്ടുള്ളത്.

1 - ചായ 150 ml - 11
2 - കാപ്പി 150 ml -  11
3 - കടും കാപ്പി/കടും ചായ 150 ml - 9
4 - ചായ/കാപ്പി(മധുരമില്ലാത്തത്) 150 ml - 10
5 - ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ്  കഫെ/ബ്രാന്‍ഡഡ്) 150 ml -18
6 - ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 200 - 22  7 - ബോണ്‍വിറ്റ/ഹോര്‍ലിക്‌സ് 150 ml - 26
8 - പരിപ്പുവട 40 gm - 11
9 - ഉഴുന്നുവട 40 gm - 11
10 - ബോണ്ട 75  gm - 10
11 - ഏത്തയ്ക്കാ അപ്പം (പകുതി ഏത്തയ്ക്കാ) 50 gm -  10
12 -  ബജി 30 gm - 10
13 - ദോശ(ഒരെണ്ണം,ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm - 11
14 - ഇഡ്ഢലി(ഒരെണ്ണം) ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm -12
15- ചപ്പാത്തി(ഒരെണ്ണം) 40 gm - 11
16 - പൂരി(ഒരെണ്ണം,മസാല ഉള്‍പ്പെടെ) 40 gm - 12
17- പൊറോട്ട(ഒരെണ്ണം) 50 gm -11
18 - പാലപ്പം 50 gm - 10
19 - ഇടിയപ്പം 50 gm -10
20 - നെയ്‌റോസ്റ്റ് 150 gm - 42
21 - മസാലദോശ 200 gm - 50
22 - ഗ്രീന്‍പീസ് കറി 100 gm - 33
23 - കടലക്കറി 100 gm - 31
24 - കിഴങ്ങുകറി 100 gm - 30
25 - ഉപ്പുമാവ് 200 gm -
26 - ഊണ് പച്ചരി(സാമ്പാര്‍, മോര്, രസം, പുളിശ്ശേരി,  തോരന്‍, അവിയല്‍, അച്ചാര്‍) - 71
27 -ഊണ് പുഴുക്കലരി (സാമ്പാര്‍, മോര് , രസം,  പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) - 71
28 - ആന്ധ്ര ഊണ് - 72
29 - വെജിറ്റബിള്‍ ബിരിയാണി 350 gm - 71
30 - കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 ml - 35
31- കപ്പ 250 gm - 32
32 - തൈര് സാദം - 48
33 - നാരങ്ങ സാദം - 47
34 - തൈര്( 1 കപ്പ്) - 10
35 - വെജിറ്റബിള്‍ കറി 100 gm - 24
36 -ദാല്‍ കറി 100 gm - 24
37 - റ്റൊമാറ്റോ ഫ്രൈ  125 gm - 35
38 - പായസം 75 ml - 13
39 - ഒനിയന്‍ ഊത്തപ്പം 125 gm - 56
40 - റ്റൊമാറ്റോ ഊത്തപ്പം 125 gm - 56
41 - ഓറഞ്ച് ജ്യൂസ് 210ml - 48
42 തണ്ണിമത്തന്‍ 210 ml - 34
43 ലെമണ്‍ സോഡ 210 ml  -24

വിലവിവരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios