ബജറ്റ്: പൊതുവിദ്യാലയങ്ങളോട് പ്രിയം കൂടി, പുതുതായി ചേര്‍ന്നത് 5 ലക്ഷം കുട്ടികള്‍
- പൊതുവിദ്യാലയങ്ങളിലേക്ക് അഞ്ചുലക്ഷം കുട്ടികള്‍ പുതുതായി ചേര്‍ന്നെന്ന് ധനമന്ത്രി തോമസ് ഐസക്.
- 2016 വരെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുകയായിരുന്നു.
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരണത്തിനിടെ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികള്‍ എത്തിയതായി ധനമന്ത്രി തോമസ് ഐസക്. അഞ്ചു ലക്ഷത്തോളം കുട്ടികളാണ് പുതുതായി ചേര്‍ന്നതെന്ന് അദ്ദേഹം അറിയിച്ചു.
2016 വരെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നാലു ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങള്‍ വിട്ടു. ഈ സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സർക്കാരിെന്റ കാലത്ത് പൊതുവിദ്യാലയങ്ങളിൽ 4,99,450 കുട്ടികൾ കുറയുക യാണുണ്ടായത്.
Read More: ജിഎസ്‍ടി: കേരളം പ്രതീക്ഷിച്ചതെന്ത്? കിട്ടിയതെന്ത്? പിഴച്ചതെവിടെയെന്നും ചൂണ്ടികാട്ടി ധനമന്ത്രി