ഇടുക്കിക്ക് കിഫ്ബിയില്‍ നിന്നുമാത്രം ആയിരം കോടി, തോട്ടം തൊഴിലാളികളുടെ ഭവനനിര്‍മ്മാണം ലൈഫ് പദ്ധതിയില്‍
റീബില്‍ഡ് കേരളയില്‍ നിന്നു ഇരുന്നൂറ് കോടി നല്‍കും. കേരളത്തിലെ പ്ലാന്‍റേഷനുകളുടെ അഭിവൃദ്ധിക്കായി പുതിയ ഡയറക്ടറേറ്റ് സ്ഥാപിക്കും.
ഇടുക്കി: സംസ്ഥാന ബജറ്റില്‍ ഇടുക്കിക്ക് പ്രത്യേക പദ്ധതികള്‍. ഇടുക്കിയില്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. റീബില്‍ഡ് കേരളയില്‍ നിന്നു ഇരുന്നൂറ് കോടി നല്‍കും. കേരളത്തിലെ പ്ലാന്‍റേഷനുകളുടെ അഭിവൃദ്ധിക്കായി പുതിയ ഡയറക്ടറേറ്റ് സ്ഥാപിക്കും. തോട്ടം തൊഴിലാളികളുടെ ഭവനനിര്‍മ്മാണം ലൈഫ് പദ്ധതിയുമായി ഭാഗമാക്കി. ഇത് തോട്ടം തൊഴിലാളികളുടെ വീടു നിര്‍മ്മാണങ്ങള്‍ക്ക് സഹായകരമാകും.
ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളില്‍ ഇടുക്കിക്ക് പ്രാധാന്യം നല്‍കും. ഇടുക്കിക്ക് ആയിരം കോടിയുടെ പദ്ധതികളാണ് കിഫ്ബിയില്‍ നിന്നും മാത്രമായി പ്രഖ്യാപിച്ചത്. ജില്ലയിലെ വിഭ്യാഭ്യാസമേഖലക്ക് 100 കോടി രൂപയും കുടിവെള്ളത്തിന് 80 കോടി രൂപയും, ആരോഗ്യം 70 കോടിയും സ്പോര്‍ട്സ് 40 കോടിയും വകയിരുത്തി.