കുറഞ്ഞ നിക്ഷേപത്തിൽ നിന്ന് കൂടുതൽ വരുമാനം
നിർമ്മാണരംഗത്ത് വലിയ പ്രാധാന്യമാണ് ഫ്ലോറിങ്ങിനുള്ളത്. വീടിൻ്റെ ഭംഗിയെയും നിലവാരത്തേയും നിർണ്ണയിക്കുന്ന സുപ്രധാനഘടകമാണിത്. പഴയകാലത്ത് മാർബിളും ഗ്രാനൈറ്റുമൊക്കെയായിരുന്നു സ്റ്റാറ്റസ് സിംബലുകളെങ്കിൽ ഇന്നത് ടൈലുകളിലേക്ക് മാറിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ചിലവിൽ കൂടുതൽ മൂല്യമെന്നതാണ് ടൈലുകളെ നിർമ്മാതാക്കളുടേയും ഉപഭോക്താക്കളുടേയും പ്രിയപ്പെട്ടതാക്കുന്നത്. പണ്ട് ആഡംബരമായാണ് ടൈലുകൾ കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സാധാരണക്കാരുടെ വീടുകൾ പോലും ടൈലുകളെയാണ് ഫ്ലോറിങ്ങിന് ആശ്രയിക്കുന്നത്.
ഇന്ത്യയിൽ ഇന്ന് വളരെ വേഗം വളരുന്ന വ്യവസായമേഖലയാണ് നിർമ്മാണരംഗം. ജനസംഖ്യാനുപാതികമായ ഈ വളർച്ച അടുത്തകാലത്തൊന്നും പിന്നോട്ടുപോകുകയുമില്ല. നിർമ്മാണ മേഖലയിൽ ഉപയോഗിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരുല്പന്നമാണ് ടൈലുകൾ. ഇന്ന് ഇന്ത്യയിലെ ടൈൽ വ്യാപാരം 2800 കോടിയുടേതാണ്. മാത്രമല്ല പ്രതിവർഷം 15% വളർച്ചയും ഈ മേഖലയിലുണ്ട്.
എന്നാലും ലോകശരാശരിയുടെ മൂന്നിലൊന്നുപോലും ഇപ്പോഴും ഇന്ത്യയിലെ ടൈൽ ഉപഭോഗം എത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷകൾക്കപ്പുറമുള്ള വളർച്ചയാണ് സമീപഭാവിയിൽ ഈ വ്യാപാരമേഖലക്ക് ഇന്ത്യയിലുള്ളത്. കൂടുതൽ വരുമാനവും ഉയർന്ന ജീവിതനിലവാരവും തേടി ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കൂടുമാറ്റം ഈ വളർച്ചയെ ഇനിയും ത്വരിതഗതിയിലാക്കും.
നിർമ്മാണരംഗത്ത് വലിയ പ്രാധാന്യമാണ് ഫ്ലോറിങ്ങിനുള്ളത്. വീടിൻ്റെ ഭംഗിയെയും നിലവാരത്തേയും നിർണ്ണയിക്കുന്ന സുപ്രധാനഘടകമാണിത്. പഴയകാലത്ത് മാർബിളും ഗ്രാനൈറ്റുമൊക്കെയായിരുന്നു സ്റ്റാറ്റസ് സിംബലുകളെങ്കിൽ ഇന്നത് ടൈലുകളിലേക്ക് മാറിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ചിലവിൽ കൂടുതൽ മൂല്യമെന്നതാണ് ടൈലുകളെ നിർമ്മാതാക്കളുടേയും ഉപഭോക്താക്കളുടേയും പ്രിയപ്പെട്ടതാക്കുന്നത്. പണ്ട് ആഡംബരമായാണ് ടൈലുകൾ കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സാധാരണക്കാരുടെ വീടുകൾ പോലും ടൈലുകളെയാണ് ഫ്ലോറിങ്ങിന് ആശ്രയിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യകൾ ടൈലുകളെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നതിനാൽ വീടുകളുടെ പുനർനിർമ്മാണവും ടൈൽ രംഗത്തെ വലിയൊരു മാർക്കറ്റാണ്. നാലോ അഞ്ചോ വർഷം കഴിയുമ്പോൾ പഴയ ടൈലുകൾ മാറ്റി പുതിയവ വിരിക്കുന്ന ശീലവും ഇന്ന് കൂടിവരികയാണ്. പൊട്ടുകയോ മോശമാവുകയോ ചെയ്ത ടൈലുകൾ മാത്രം മാറ്റി പുതിയത് വക്കാമെന്നതിനാൽ ബഡ്ജറ്റ് പരിമിതമായവരും ടൈലുകൾക്ക് മുൻഗണന നൽകുന്നു. മനുഷ്യന് നല്ലൊരാഭരണം പോലെയാണ് വീടിന് മികച്ച ടൈൽ. അത് വീടിന്റെ ഭംഗിക്കും വ്യക്തിത്വത്തിനും മാറ്റുകൂട്ടുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് വ്യാപാരരംഗത്തുള്ളവർക്ക് ഇന്ന് ഏറ്റവും മികച്ച നിക്ഷേപാവസരമായി മാറുകയാണ് ടൈൽ മേഖല.
കാലഹരണപ്പെടാത്ത ഒരുല്പന്നമാണിത്, ദീർഘകാല വില്പനാനന്തര സേവനത്തിന്റെ തലവേദനകളും ഈ രംഗത്തില്ല. ഇന്ന് ഇന്ത്യയിലെ നിർമ്മാണ രംഗത്തെ ഉപഭോക്താക്കൾ 70% ബഡ്ജറ്റ് നോക്കുന്ന ഇടത്തരക്കാരും 30% പ്രീമിയം ഉല്പന്നങ്ങൾ തിരഞ്ഞെടുക്കുന്നവരുമാണ് എന്നാണ് കണക്ക്. ഈ രണ്ടു മേഖലക്കും ഒരുപോലെ താല്പര്യമുള്ള ഉല്പന്നമാണ് ടൈലുകൾ. വ്യത്യസ്ത ആവശ്യക്കാർക്കനുസരിച്ച് വ്യത്യസ്ത ശ്രേണിയിലുള്ള ഉല്പന്നങ്ങൾ ഈ രംഗത്തുണ്ട്. അതുകൊണ്ടെല്ലാം മുടക്കുമുതലിൽ നിന്നും പരമാവധി ലാഭം കൊയ്യാവുന്ന രംഗമായി ടൈൽ വ്യാപാരം മാറുന്നു.
ഈ മേഖലയിൽ മുതൽ മുടക്കാനാഗ്രഹിക്കുന്നവർക്ക് ഒട്ടും സംശയിക്കാതെ തിരഞ്ഞെടുക്കാവുന്ന ഉത്പന്നങ്ങളാണ് തെന്നിന്ത്യയിലെ പ്രമുഖ ടൈൽ നിർമ്മാതാക്കളായ കെഎജിയുടേത്. കെഎജിയുടെ ചാനൽ പാർട്ണറാവാൻ നിങ്ങൾ മുടക്കേണ്ട ഏറ്റവും കുറഞ്ഞ തുക വെറും 25 ലക്ഷം രൂപയാണ്. മുടക്കുന്ന തുകയ്ക്കുള്ള ടൈലുകൾ അപ്പോൾ തന്നെ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. അതായത് ചാനൽ പാർട്ണർ ആകുന്നതിനു നിങ്ങൾ പ്രത്യേകം തുകയൊന്നും കെട്ടിവയ്‌ക്കേണ്ടതില്ല എന്ന് അർത്ഥം. കൂടാതെ കെഎജിയിൽ നിന്നെടുക്കുന്ന ടൈലുകളുടെ ആദ്യ വില്പന കണ്ടെത്തുന്നതിന് കമ്പനിയുടെ പൂർണ്ണ സഹായവും നിങ്ങൾക്ക് ലഭിക്കും. ഇതിനു പുറമെ ചാനൽ പാർട്ണറുടെ ബ്രാൻഡിങ്ങിന് ആവശ്യമായ എല്ലാ ചിലവുകളും കമ്പനി വഹിക്കും. ബ്രാൻഡിംഗ് ആവശ്യത്തിനുള്ള ഡിസൈൻ മുതലുള്ള കാര്യങ്ങൾക്കു വേണ്ടിവരുന്ന ചിലവുൾപ്പെടെയാണിത്.
കെഎജിയുടെ വിപുലമായ മാർക്കറ്റിങ് ശൃംഖല ഉപയോഗപ്പെടുത്തുന്നതുവഴി ആദ്യ മാസം മുതൽ വരുമാനം ലഭിച്ചു തുടങ്ങും എന്നതാണ് മറ്റൊരു മേന്മ. എടുത്ത ടൈലിൽ നിന്നും പത്ത് ലക്ഷം രൂപയ്ക്കുള്ളത് ആദ്യ മാസം വിൽക്കുവാൻ സാധിച്ചാൽ ഏറ്റവും കുറഞ്ഞത് 60,000 രൂപ നിങ്ങൾക്ക് അറ്റാദായമായി ലഭിക്കും, അതായത് ആറു ശതമാനത്തിൽ കുറയാത്ത തുക ആദ്യ മാസം തന്നെ ആദായം കിട്ടും. ഇത്തരത്തിൽ വില്പന നടത്തുകയാണെങ്കിൽ ആറു മാസം കൊണ്ട് 36% അറ്റാദായം ഉണ്ടാക്കാൻ സാധിക്കും.
ചാനൽ പാർട്ണർ അഥവാ ഡിസ്‌ട്രിബ്യൂട്ടർക്ക് വാടക കൊടുക്കേണ്ടതില്ലെങ്കിൽ അറ്റാദായം ഒൻപത് ശതമാനമായി വർദ്ധിക്കും, അതായത് ആറു മാസം കൊണ്ട് അറ്റാദായം 56% ആക്കി ഉയർത്താം. എന്നാൽ ചാനൽ പാർട്ണർ തന്നെ റീറ്റെയ്ൽ ബിസിനസ്സ് ചെയ്യുന്ന സാഹചര്യത്തിൽ മാസം ലഭിക്കുന്ന ആദായം 15% ആയിരിക്കും. ഈ രീതിയിൽ ബിസിനസ്സ് ചെയ്യുവാൻ സാധിക്കുന്നവർക്ക് ആറേഴു മാസം കൊണ്ട് തന്നെ മുടക്ക്മുതൽ മുഴുവനായി തിരികെ ലഭിക്കുകയും ചെയ്യും.