മലപ്പുറത്തിന്റെ 'കുഞ്ഞാണി'! ചെല്ലപ്പേര് പറഞ്ഞ് ആസിഫ്; ചിരിനിര്‍ത്താന്‍ കഴിയാതെ സഞ്ജുവും ദേവ്ദത്തും- വീഡിയോ
റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് മൂവരും സംസാരിക്കുന്നത്. രസകരമായ ഒരുപാട് കാര്യങ്ങള്‍ താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നുണ്ട്. ഇതില്‍ ആസിഫിനോടുള്ള ഒരു ചോദ്യവും മറുപടിയും ഏറെ വൈറലായി.
കൊല്‍ക്കത്ത: മലയാളികളുടെ ടീമാണ് രാജസ്ഥാന്‍ റോയല്‍സെന്നാണ് പൊതുവെ പറയുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നായകനായത് തന്നെയാണ് അതിന്റെ പ്രധാന കാരണം. മലയാളികളായ കെ എം ആസിഫ്, ദേവ്ദത്ത് പടിക്കല്‍, അബ്ദുള്‍ ബാസിത് എന്നിവരും ടീമിലുണ്ട്. ഗ്രൗണ്ടിലും ഇവര്‍ മലയാളത്തില്‍ സംസാരിക്കുന്നത് പലപ്പോഴായി കാണാറുണ്ട്. ഇപ്പോള്‍ സഞ്ജുവും ദേവ്ദത്തും ആസിഫും തമ്മിലുള്ള ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് മൂവരും സംസാരിക്കുന്നത്. രസകരമായ ഒരുപാട് കാര്യങ്ങള്‍ താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നുണ്ട്. ഇതില്‍ ആസിഫിനോടുള്ള ഒരു ചോദ്യവും മറുപടിയും ഏറെ വൈറലായി. പുറത്താര്‍ക്കും അറിയത്ത ചെല്ലപ്പേര് എന്താണെന്ന് ആസിഫിനോട് ദേവ്ദത്ത് ചോദിക്കുന്നുണ്ട്. 'കുഞ്ഞാണി' എന്നാണ് ആസിഫ് മറുപടി പറയുന്നത്. ഇത് കേട്ട് സഞ്ജുവിനും ദേവ്ദത്തിനും ചിരിയടക്കാനായില്ല.
കുഞ്ഞാണിയോ? എന്ന് മലയാളത്തില്‍ സഞ്ജു ചോദിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്നും സഞ്ജു ചോദിക്കുന്നു. ആസിഫിന് പ്രത്യേകിച്ച് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സഞ്ജു സ്വയം പറയുന്നുണ്ട്, ആസിഫ് കുഞ്ഞാണിയെന്നാണ് അറിയപ്പെടുന്നതെന്ന്. കൂടെ അതിന്റെ അര്‍ത്ഥവും സഞ്ജു ചോദിക്കുന്നു. പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്നും ചെറിയ കുട്ടികളെ വിളിക്കുന്ന പേരാണെന്നും ആസിഫ് മറുപടി പറയുന്നു. വീഡിയോ കാണാം...
ഇന്ന് നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 11 മത്സരങ്ങളില്‍ 10 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്ന് ജയിച്ചാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും മുംബൈ ഇന്ത്യന്‍സിനേയും മറികടന്ന് മൂന്നാമതെത്താന്‍ രാജസ്ഥാന് സാധിക്കും.
സാധ്യതാ ഇലവന്‍: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യൂസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ.
ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്