ഹാര്‍ദിക് ചുമ്മാ 'ചൊറിഞ്ഞു', സഞ്ജു കേറി 'മാന്തി'! കൊണ്ടത് റാഷിദിന്; സഞ്ജുവിന്റെ പ്രതികാരം- വീഡിയോ

മത്സരത്തിനിടെ ഹാര്‍ദിക് സഞ്ജുവിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഹാര്‍ദിക് സഞ്ജുവിന്റെ മുഖത്ത് നോക്കി ചിലത് പറയുന്നത് കാണാമായിരുന്നു. എന്താല്‍ ശാന്തനായി നിന്ന സഞ്ജു ശ്രദ്ധിക്കാനേ പോയതില്ല.

watch video hardik pandya sledging sanju samson and he replays with three consecutive six saa

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജു ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് എടുത്തിരുന്നത്. തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്. 15-ാം ഓവറിന്റെ അവസാന പന്തില്‍ സഞ്ജു മടങ്ങുമ്പോള്‍ സ്‌കോര്‍ അഞ്ചിന് 114 എന്ന നിലയാലിയിരുന്നു.

ആറ് സിക്‌സുകള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക്ക് സിക്‌സും ഉള്‍പ്പെടും. ഐപിഎല്ലില്‍ റാഷിദിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ തുടര്‍ച്ചയായി നാല് സിക്‌സ് നേടിയിരുന്നു. സഞ്ജുവിന്റെ 'ചൂടന്‍' ബാറ്റിംഗിന് കാരണം ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

മത്സരത്തിനിടെ ഹാര്‍ദിക് സഞ്ജുവിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഹാര്‍ദിക് സഞ്ജുവിന്റെ മുഖത്ത് നോക്കി ചിലത് പറയുന്നത് കാണാമായിരുന്നു. എന്താല്‍ ശാന്തനായി നിന്ന സഞ്ജു ശ്രദ്ധിക്കാനേ പോയതില്ല. അതിന് ശേഷമായിരുന്നു സഞ്ജുവിന്റെ പൂണ്ടുവിളയാട്ടം. സോഷ്യല്‍ മീഡിയില്‍ പലരും സഞ്ജുവിന്റെ സ്വഭാവഗുണത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഹാര്‍ദിക്- സഞ്ജു തമ്മിലുള്ള വീഡിയോ കാണാം. കൂടെ ചില ട്വീറ്റുകളും...

ഇതിനിടെ ഒരു നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് 250 സിക്സറുകള്‍ പൂര്‍ത്തിയാക്കാന്‍ സഞ്ജുവിനായി. അഞ്ച് നേട്ടത്തിലെത്താന്‍ അഞ്ച് സിക്‌സുകളുടെ മാത്രം കുറവാണ് ഉണ്ടായിരുന്നത്. മാത്രമല്ല, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവുമായി സഞ്ജു. 54 റണ്‍സ് നേടിയപ്പോഴാണ് സഞ്ജു നേട്ടം സ്വന്തം പേരിലാക്കിയത്. അതേസമയം, ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ 2000 റണ്‍സും 50 വിക്കറ്റും നേടുന്ന അഞ്ചാമത്തെ താരമായി ഹാര്‍ദിക്.

ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍! സ്വന്താക്കിയത് രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയില്‍ ഗംഭീര റെക്കോര്‍ഡ്

Latest Videos
Follow Us:
Download App:
  • android
  • ios