ഇത്രയും വലിയ എഡ്ജ് അമ്പയര്‍ കണ്ടില്ലേ! ആദ്യ ഓവറിലേ നിരാശപ്പെട്ട് കോലിയുടെ മടക്കം, മുംബൈയെ തുണച്ച് ഡിആ‍ർഎസ്

അതേസമയം, ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രിസ് ജോര്‍ദാന്‍ മുംബൈ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമാണ് ജോര്‍ദാനെത്തിയത്.

virat kohli dismissed in first over against mumbai indians watch video btb

മുംബൈ: നിര്‍ണായക മത്സരത്തിൽ മുംബൈക്കെതിരെ ആദ്യ ഓവറിലേ പുറത്തായി ആര്‍സിബിയുടെ വിരാട് കോലി. നാല് പന്ത് നേരിട്ട് ഒരു റണ്‍സുമായാണ് കോലി മടങ്ങിയത്. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന്‍റെ പന്തില്‍ എഡ്ജ് ആയി വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷന്‍റെ കൈകളില്‍ എത്തിയെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. ഒട്ടും സമയം കളയാതെ മുംബൈ റിവ്യൂ ചെയ്തു. വിരാട് കോലിയുടെ ബാറ്റില്‍ പന്ത് കൊണ്ടെന്ന് ഇതോടെ വ്യക്തമാവുകയായിരുന്നു.

അതേസമയം, ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രിസ് ജോര്‍ദാന്‍ മുംബൈ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമാണ് ജോര്‍ദാനെത്തിയത്. ആര്‍സിബിയും ഒരു മാറ്റം വരുത്തി. കരണ്‍ ശര്‍മയ്ക്ക് പകരം വൈശാഖ് ടീമിലെത്തി. 

പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ് മുംബൈക്കും ബാംഗ്ലൂരിനും. 10ല്‍ അഞ്ച് വീതം ജയവും തോല്‍വിയുമായി ഒപ്പത്തിനൊപ്പമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. മുന്‍നിരയില്‍ നായകന്റെ മോശം ഫോമാണ് മുംബൈയുടെ തലവേദനയെങ്കില്‍ മുന്‍നിരക്കാരുടെ മാത്രം ബാറ്റിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. മത്സരം തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലാണ്. മോശം ഫോമിലാണ് രോഹിത്.

ഈ സീസണില്‍ 10 ഇന്നിംഗ്‌സുകള്‍ കളിച്ച രോഹിത് 18.39 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് നേടിയത്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് സ്വന്തമാക്കാനായത്. സ്‌ട്രൈക്ക്‌റേറ്റാവട്ടെ 126.89. രോഹിത് ഫോമിലല്ലെങ്കിലും മുംബൈ ഇന്ത്യന്‍സിന് ഇപ്പോഴും ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. ഇന്ന് ജയിക്കുന്നവര്‍ക്ക് പോയിന്‍റ് പട്ടികയില്‍ മൂന്നാമതെത്താം. 

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹര്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, ജോഷ് ഹേസല്‍വുഡ്, മുഹമമ്മദ് സിറാജ്.

Latest Videos
Follow Us:
Download App:
  • android
  • ios